in ,

വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ വിനോദ ഓഫര്‍ പ്രഖ്യാപിച്ചു

ദോഹ: വൊഡാഫോണ്‍ ഖത്തര്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയവര്‍ഷത്തിലെ പുതിയ വിനോദ ഓഫര്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനമായ വാവോയിലേക്ക് കോംപ്ലിമെന്ററിയായി വരിചേരുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒഎസ്എന്‍ മുഖേനയാണിത്. ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത വിനോദം ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം. വാവോയില്‍ മറ്റെവിടെയും ലഭ്യമല്ലാത്ത എക്‌സ്‌ക്ലൂസീവായ, പുരസ്‌കാരാര്‍ഹമായ സീരിസുകള്‍, ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകള്‍, അറബിക് ഷോകള്‍, സിനിമകള്‍, പാശ്ചാത്യ ജീവിതശൈലി ടോക് ഷോകള്‍, റിയാലിറ്റി ടിവി, ഏറ്റവും പുതിയ എപ്പിസോഡുകള്‍ സഹിതം എക്‌സ്‌ക്ലൂസീവ് തുര്‍ക്കിഷ് സീരിസ് തുടങ്ങിയവയെല്ലാം കാണാം. വോഡഫോണ്‍ ഖത്തറിന്റെ ഫ്‌ളെക്‌സ്, അണ്‍ലിമിറ്റഡ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുന്ന തീയതി മുതല്‍ ഒരു മാസത്തെ കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും. ഇത് സജീവമാക്കുന്നതിന്, ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്കുചെയ്യുകയും ലളിതമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒരു മാസത്തെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷന്‍ ആസ്വദിക്കാം. 20 ഖത്തര്‍ റിയാല്‍ അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ഏതെങ്കിലും കാര്‍ഡ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്ത് ലിങ്ക് സഹിതമുള്ള എസ്എംഎസിനായി കാത്തിരിക്കുക മാത്രമാണ് അവര്‍ ചെയ്യേണ്ടത്. റീചാര്‍ജ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ലിങ്ക് സഹിതം എസ്എംഎസ് ലഭിക്കും. ഈ ഓഫര്‍ ഫെബ്രുവരി 29വരെ സാധുവാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫോട്ടോഗ്രഫി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

യുഎസ്-ഇറാന്‍ പ്രതിസന്ധി കുറക്കാനാണ് ആഗ്രഹിക്കുന്നത്: വിദേശകാര്യമന്ത്രി