
ദോഹ: അല്‍വുഖൈറിലെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ പദ്ധതികളിലൊന്നായ എസ്ദാന്‍ ഒയാസിസില്‍ വൊഡാഫോണ്‍ ഖത്തര്‍ ജിഗാനെറ്റ് ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ വിന്യാസം പൂര്‍ത്തിയാക്കി.
300ലധികം കെട്ടിടങ്ങളിലായി 8500ലധികം റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് വൊഡാഫോണിന്റെ ഹോം ഇന്റര്‍നെറ്റ് സൊല്യൂഷനുകളില്‍നിന്നും പ്രയോജനം നേടാനാകും. അതിവേഗതയിലായിരിക്കും ഇന്റര്‍നെറ്റ്. ഇതിനുപുറമെ അത്യാധുനിക ജിഗാ വൈഫൈ ഹബ്ബിന്റെ സഹായത്തോടെ വിവിധ വിസ്തീര്‍ണത്തിലുള്ള വീടുകളിലെ എല്ലാ മുറികളിലും വൈഫൈ സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് വിവിധ വിനോദസൗകര്യങ്ങള്‍ തടസങ്ങള്‍ കൂടാതെ ആസ്വദിക്കാനാകും. അല്‍വുഖൈറിലെ വിവിധ എസ്ദാന്‍ വില്ലേജ് കോംപൗണ്ടുകളില്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ 12,000ലധികം റസിഡന്‍ഷ്യല്‍ യൂണിറ്റുകളില്‍ വൊഡാഫോണിന്റെ ജിഗാഹോം സേവനങ്ങള്‍ ലഭ്യമാക്കാനാകും.