Friday, February 21

വൊഡാഫോണ്‍ ഖത്തര്‍ സാമ്പത്തിക റിപ്പോര്‍ട്ട് ഫെബ്രുവരി മൂന്നിന്‌

Spread the love

ദോഹ: വൊഡാഫോണ്‍ ഖത്തറിന്റെ 2019 സാമ്പത്തികവര്‍ഷത്തിലെ ഫിനാന്‍ഷ്യല്‍ റിസല്‍ട്ട്(സാമ്പത്തികഫലം) ഫെബ്രുവരി മൂന്നിന് പ്രഖ്യാപിക്കും. 2019 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തിലെ സാമ്പത്തികഫലങ്ങള്‍ അംഗീകരിക്കുന്നതിനായി ഫെബ്രുവരി മൂന്നിന് വൊഡാഫോണ്‍ ഖത്തര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു ഇനങ്ങളും ബോര്‍ഡ് യോഗം പരിഗണിക്കും. കമ്പനിയുടെ സാമ്പത്തിക ഫലങ്ങള്‍ വോഡഫോണ്‍ ഖത്തറിന്റെ വെബ്സൈറ്റായ www.vodafone.qa ലും ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വെബ്സൈറ്റായ www.qe.com.qa ലും പരസ്യമായി ലഭിക്കും.