in ,

വൊഡാഫോണ്‍ ഖത്തര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും 5ജി ലഭ്യമാക്കി

ദോഹ: വൊഡാഫോണ്‍ ഖത്തര്‍ രാജ്യത്തെ എല്ലാ ഉപഭോക്താക്കള്‍ക്കും 5ജി സേവനം ലഭ്യമാക്കി. എല്ലാ വൊഡഫോണ്‍ സിം കാര്‍ഡുകളിലും 5ജി സജ്ജമാണ്. എല്ലാ വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്കും അവരുടെ ഏതു പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് മൊബൈല്‍ പ്ലാനുകളില്‍ അതിവേഗ 50ി മൊബൈല്‍ കണക്ടിവിറ്റിയുടെ പ്രയോജനങ്ങള്‍ നേടാന്‍ അവസരമുണ്ട്. വൊഡാഫോണ്‍ 5ജിയുടെ ഗുണങ്ങള്‍ അസാധാരണമാണ്.

അള്‍ട്രാ ഫാസ്റ്റ് നെറ്റ്വര്‍ക്ക് വേഗതയും കുറഞ്ഞ ലേറ്റന്‍സിയും തടസമ്മില്ലാത്തതും വേഗത്തിലുള്ളതുമായ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. ഉപഭോക്താക്കള്‍ക്ക് പ്രധാന കായിക മത്സരങ്ങള്‍ കാലതാമസമില്ലാതെ സ്ട്രീം ചെയ്യുന്നതിനും നിമിഷങ്ങള്‍ക്കുള്ളില്‍ പൂര്‍ണ എച്ച്ഡി ഫിലിം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധിക്കും.

നിലവില്‍ വൊഡാഫോണ്‍ സ്‌റ്റോറുകളില്‍ ലഭ്യമായ അനുയോജ്യ ഉപകരണങ്ങളായ ഹുവൈ മേറ്റ് 20-5ജി, ഷിവോമി എംഐ 5ജി എന്നിവയില്‍ വൊഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

5ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി ഉപയോഗിച്ച് ഇന്റര്‍നെറ്റ് ആസ്വദിക്കുന്നതിനുള്ള പുതിയ മാര്‍ഗം എല്ലാ ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് വൊഡാഫോണ്‍ ഖത്തര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡീഗോ കാംബെറോസ് പറഞ്ഞു.

ഡിജിറ്റല്‍ നവീകരണത്തിനായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതില്‍ വൊഡാഫോണ്‍ ഖത്തറിന്റെ പ്രതിബദ്ധതയുടെ മറ്റൊരു നാഴികക്കല്ലാണ് ഈ പുതിയ നേട്ടം.

5ജി സാധ്യത ഉപയോഗിച്ച് ഉപഭോക്തൃ അനുഭവം തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുവര്‍ഷം മുന്‍പ് 5ജി നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയശേഷം രാജ്യത്തുടനീളം 5ജി വിന്യസിക്കുന്നതില്‍ വൊഡാഫോണ്‍ ഖത്തര്‍ മുന്നിലാണ്.

അല്‍വാബ്, അബുഹമൂര്‍, അല്‍അസീസിയ, അല്‍മാമൂറ, അല്‍റയ്യാന്‍, ഉംസലാല്‍ മുഹമ്മദ്, ഖര്‍ത്തിയാത്ത്, അല്‍ഹിലാല്‍, മുന്‍തസ, മുറൈഖ്, അല്‍സദ്ദ് ഉള്‍പ്പടെ ഖത്തറിലുടനീളം ഡസന്‍ കണക്കിന് റസിഡന്‍ഷ്യല്‍ ലൊക്കേഷനുകളില്‍ വൊഡാഫോണ്‍ ഖത്തറിന്റെ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് ഏഴ് ഏഷ്യക്കാര്‍ അറസ്റ്റില്‍

ഖത്തര്‍ ദേശീയ മ്യൂസിയത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം