
ദോഹ: ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള വോളിബോള്‍ ഏഷ്യന്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഖത്തര്‍ ഇന്ത്യയെ പരാജയപ്പെടുത്തി.
ചൈനയിലെ ജിയാങ്‌മെന്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഖത്തറിന്റെ ജയം, സ്്‌കോര്‍ 25-22, 25-20, 25-23. മത്സരം ഒരു മണിക്കൂറും 24 മിനിട്ടും നീണ്ടുനിന്നു.
തുടക്കംമുതല്‍ ഖത്തറിന്റെ പൂര്‍ണ ആധിപത്യമായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് ഇബ്രാഹിം സെയ്ദ്, ബിലാല്‍ നബില്‍, നാദര്‍ അബുബക്കര്‍ എന്നിവര്‍ ഖത്തറിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഓസ്‌ട്രേലിയയും കൊറിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇന്ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഖത്തറിന്റെ രണ്ടാം മത്സരം. വ്യാഴാഴ്ച കൊറിയയെ നേരിടും. ഗ്രൂപ്പ് എയില്‍ ഇറാന്‍, ചൈന, ചൈനീസ് തായ്‌പേയി, കസാകിസ്താന്‍ ടീമുകളാണുള്ളത്. യോഗ്യതാ ചാമ്പ്യന്‍ഷിപ്പിനുമുന്നോടിയായി ചൈനയില്‍ ഒരാഴ്ചത്തെ പരിശീലനക്യാമ്പില്‍ ഖത്തര്‍ പങ്കെടുത്തിരുന്നു.