Monday, August 10ESTD 1934

വോളിബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഖത്തര്‍- ചൈന സെമി ഇന്ന്

വോളിബോള്‍ ഒളിമ്പിക്‌സ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയ ഖത്തര്‍ ടീമിന്റെ ആഹ്ലാദം

ദോഹ: ടോക്കിയോ ഒളിമ്പിക്‌സിലേക്കുള്ള വോളിബോള്‍ ഏഷ്യന്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ ഖത്തര്‍ ഇന്ന് ചൈനയെ നേരിടും. തുടര്‍ച്ചയായ രണ്ടു വിജയങ്ങളുമായാണ് ഖത്തര്‍ സെമിയിലെത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഖത്തര്‍ രണ്ടാംദിവസം ഓസ്‌ട്രേലിയയെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
രണ്ടു വിജയങ്ങളുമായി ആറുപോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതാണ് ഖത്തര്‍. എന്നാല്‍ മൂന്നാം മത്സരത്തില്‍ കൊറിയയോട് ഖത്തറിന് പരാജയം രുചിക്കേണ്ടിവന്നു. ചൈനയിലെ ജിയാങ്‌മെന്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് മത്സരങ്ങള്‍.
ഗ്രൂപ്പ് ബി മത്സരത്തില്‍ 25-15, 25-21, 25-23 എന്ന സ്‌കോറിനയിരുന്നു ഓസ്‌ട്രേലിയക്കെതിരെ ഖത്തറിന്റെ വിജയം. ഇന്ത്യക്കെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത ജെറാള്‍ഡോ ഗൊയിയാനോയാണ് ഓസ്‌ട്രേലിയക്കെതിരായ ഖത്തര്‍ വിജയത്തിലും തിളങ്ങിയത്.
14 പോയിന്റുകളാണ് താരം നേടിയത്. ബിലാല്‍ നബീല്‍, ക്യാപ്റ്റന്‍ മുഹമ്മദ് ഇബ്രാഹിം സെയ്ദ്, നാദിര്‍ അബൂബക്കര്‍ എന്നിവരും വിജയത്തില്‍ അവരുടേതായ പങ്ക് വഹിച്ചു. മത്സരം 88 മിനിട്ടു നീണ്ടുനിന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയയെും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഖത്തര്‍ മറികടന്നത്, സ്‌കോര്‍- 25-22, 25-20, 25-23. ഗ്രൂപ്പ് എയില്‍ ഇറാന്‍, ചൈന, ചൈനീസ് തായ്‌പേയി, കസാകിസ്താന്‍ ടീമുകളാണുള്ളത്. രണ്ടാം സെമിയില്‍ ഇറാന്‍ കൊറിയയെ നേരിടും.

error: Content is protected !!