
ദോഹ: ആധുനിക സമൂഹത്തിലെ വെല്ലുവിളികള്‍ കൃത്യമായി നേരിടുന്നതിന് വ്യക്തിത്വ വികാസത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി നേതൃപരമായ പങ്ക് നിര്‍വ്വഹിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് സക്കീര്‍ മാളിയേക്കല്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ കെ എം സി സി മലപ്പുറം ജില്ലാ യൂത്ത് വിങ് തുടര്‍ പഠന പരിശീലന പരിപാടിയായ ലീഡ് സെഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലീഡ് ക്യാപ്റ്റന്‍ എന്‍ പി അബ്ദുല്‍ മജീദിന്റെ നേതൃത്വത്തില്‍ നടന്ന സെഷനില്‍ സി പി അഷ്റഫ്, ശരീഫ് വളാഞ്ചേരി, ഇര്‍ഷാദ് ഷാഫി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഹസൈനാര്‍ വേങ്ങര നേതൃത്വം നല്കിയ വിലയിരുത്തല്‍ സെഷനില്‍ അബ്ദുല്‍ ജലീല്‍, ഉമര്‍ ഫാറൂഖ്, ഹാരിസ് ആര് പി എന്നിവര്‍ വിലയിരുത്തല്‍ പ്രസംഗങ്ങള്‍ നടത്തി.
ഹാഫിസ് പൊന്നാനി, റഹീം വള്ളിക്കുന്ന്, ഷാക്കിര്‍ ജലാല്‍ എന്നിവര്‍ തല്‍ക്ഷണ പ്രസംഗം നടത്തി. മൂസ താനൂരിന്റെ നേതൃത്വത്തില്‍ നടന്ന ഖുര്‍ആനിന്റെ മാധുര്യത്തോടെ ആരംഭിച്ച സെഷനില്‍ പിടി ഫിറോസ് സഊദി അറേബ്യന്‍ എഴുത്തുകാരന് ഐദ് അല്‍ ഖര്‍നി രചിച്ച ‘ദുഃഖിക്കരുത്’ എന്ന പുസ്തകം പരിചയപ്പെടുത്തി.
യൂത്ത് വിങ് ചെയര്മാന് സവാദ് വെളിയങ്കോട് ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി എസ് സി നിയമനം ലഭിച്ചതിനാല്‍ പ്രവാസം അവസാനിപ്പിക്കുന്ന ലീഡ് കുടുംബാംഗം ഹസൈനാര്‍ വേങ്ങരക്ക് യാത്രയയപ്പ് നല്കി. അദ്ദേഹത്തിനുള്ള യൂത്ത് വിംഗിന്റെ ഉപഹാരം കെ എം സി സി ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരിയും വേങ്ങര മണ്ഡലത്തിന്റെ ഉപഹാരം മണ്ഡലം ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി ഊരകവും നല്കി.
ഷംസീര്‍ മാനു, ഷാജഹാന് മാളിയേക്കല്‍, മദനി വളാഞ്ചേരി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ജില്ലാ ഭാരവാഹികളായ അലി മൊറയൂര്‍, ബഷീര്‍ ചേലേമ്പ്ര സംബന്ധിച്ചു.