in

വ്യവസായ മേഖലയില്‍ ഖത്തര്‍- ക്യൂബ സഹകരണം

ദോഹ: ക്യൂബന്‍ വിദേശ വ്യാപാര, വിദേശ നിക്ഷേപ മന്ത്രാലയത്തിലെ പ്രതിനിധി സംഘവുമായി ഖത്തരി ബിസിനസ് അസോസിയേഷന്‍ ചര്‍ച്ച നടത്തി.
വിവിധ മേഖലകളില്‍, പ്രത്യേകിച്ച് കൃഷി, വ്യവസായം, ആരോഗ്യം, ടൂറിസം, പുനരുപയോഗ ഊര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ്, സാങ്കേതികവിദ്യ എന്നിവയില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംവിധാനങ്ങളും ചര്‍ച്ചയായി.
ക്യൂബയില്‍ ലഭ്യമായ വ്യവസായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രതിനിധികള്‍ തമ്മിലുള്ള സംയുക്ത സഹകരണത്തെ പിന്തുണയ്ക്കുന്നതിനും ഖത്തരി വ്യവസായികള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ഫൈസല്‍ ബിന്‍ കാസിം അല്‍താനി തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ സജീവമാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള ക്യൂബന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തെ അദ്ദേഹം പ്രശംസിച്ചു.
ഖത്തറില്‍ നടക്കുന്ന സാമ്പത്തിക മുന്നേറ്റങ്ങള്‍ പ്രാദേശിക മേഖലയിലും ആഗോളതലത്തിലും പ്രാദേശിക വിപണിയില്‍ നിക്ഷേപ അവസരങ്ങള്‍ തേടുന്നതിന് സ്വകാര്യമേഖലയെ നയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യൂബ സന്ദര്‍ശിക്കാനും അവിടെ ലഭ്യമായ നിക്ഷേപ അവസരങ്ങള്‍ തിരിച്ചറിയാനും അതിന്റെ സാമ്പത്തിക അന്തരീക്ഷം മനസിലാക്കുന്നതിനും ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷന്‍ അംഗങ്ങളെ ക്യൂബയിലേക്ക് ക്ഷണിക്കുന്നതായി കാര്‍ഷിക ഉപമന്ത്രി മൗരി ഹെച്ചാവാരിയ ബെര്‍മുഡെസ് യോഗത്തില്‍ അറിയിച്ചു. ആരോഗ്യമേഖലയിലെ ക്യൂബയുടെ വൈദഗ്ദ്ധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഖത്തറിന് ഈ മേഖലയില്‍ പ്രയോജനപ്പെടുത്താാനാകുമെന്നും വിശദീകരിച്ചു.
ക്യൂബന്‍ വിദേശകാര്യ, വിദേശ നിക്ഷേപ മന്ത്രാലയം, ക്യൂബന്‍ ടൂറിസം മന്ത്രാലയം, ക്യൂബന്‍ ഊര്‍ജ്ജ, ഖനന മന്ത്രാലയം, നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് വികസന മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍, ജൈവ സാങ്കേതികവിദ്യ, പഞ്ചസാര എന്നീ മേഖലകളിലെ വ്യവസായ കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ക്യൂബന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ചര്‍ച്ചയില്‍ ഖത്തറിലെ ക്യൂബന്‍ അംബാസഡര്‍ എമിലോ കബല്ലെരോ റോഡ്രിഗ്വസും പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജിബ്രാന്റെ ഒടിഞ്ഞ ചിറകുകളുടെ സംഗീതാവിഷ്‌കാരം ദോഹയിലും

ആഗസ്തില്‍ അനുവദിച്ചത് 415 കെട്ടിട പെര്‍മിറ്റുകള്‍; മുന്നില്‍ റയ്യാന്‍