in ,

വ്യാജ കറന്‍സി തട്ടിപ്പ്: നാലംഗ സംഘം അറസ്റ്റില്‍

ദോഹ: വ്യാജ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തരമന്ത്രാലയം കുറ്റാന്വേഷണ വിഭാഗത്തിലെ സാമ്പത്തിക, ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള വകുപ്പാണ് ആഫ്രിക്കന്‍ രാജ്യത്തുനിന്നുള്ള നാലുപേരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും വ്യാജ കറന്‍സി നോട്ടുകളും തട്ടിപ്പിനായി ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്. ആദ്യത്തെ വ്യക്തിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ മറ്റു അംഗങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് അവരെയും പിടികൂടുകയായിരുന്നു. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വ്യാജ കറന്‍സി നോട്ടുകള്‍, വ്യത്യസ്ത വലുപ്പത്തിലുള്ള പേപ്പര്‍ സ്‌ക്രാപ്പുകള്‍, വ്യാജ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തി. ഇവര്‍ക്കെതിരെ തുടര്‍നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പണം തട്ടിയെടുക്കുന്നവര്‍ക്കെതിരെ ശ്രദ്ധ പുലര്‍ത്തണം. എന്തെങ്കിലുംതരത്തിലുള്ള തട്ടിപ്പുകളും സംശയാസ്പദമായ കേസുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സാമ്പത്തിക, ഇലക്‌ട്രോണിക് കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സ്വീകരണം നല്കി

ആഭരണ പ്രദര്‍ശനത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി ഖത്തരി ഡിസൈനര്‍മാര്‍