
ദോഹ: ഇന്ത്യന്‍ എംബസിയില്‍ നിന്നെന്ന പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ക്കും വ്യാജ ഫോണ്‍കോളുകള്‍ക്കുമെതിരെ മുന്നറിയിപ്പ്. എംബസിയില്‍നിന്നെന്ന വ്യാജേന പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളുകളെക്കുറിച്ച് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ അന്വേഷണങ്ങള്‍ ലഭിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ അത്തരം കോളുകളൊന്നും തന്നെ നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
അത്തരം കോളുകള്‍ നടത്തുന്ന തട്ടിപ്പുകാര്‍ക്കെതിരെയും വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് നമ്പര്‍, ഖത്തര്‍ ഐഡി നമ്പര്‍, പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള സ്വകാര്യ വിവരങ്ങളൊന്നും അത്തരം സന്ദര്‍ഭങ്ങളില്‍ വെളിപ്പെടുത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അത്തരം വ്യാജ ഫോണ്‍കോളുകള്‍ ലഭിക്കുകയാണെങ്കില്‍ cons.doha@mea.gov.in എന്ന ഇമെയിലില്‍ വിവരം അറിയിക്കണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.