in ,

ശബാബ് ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു

ദോഹ: ഐ എസ് എം മുഖപത്രമായ ശബാബ് വാരികയുടെ ഓണ്‍ലൈന്‍ എഡിഷന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദോഹയില്‍ ആരംഭിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി ശബാബ് റീഡേഴ്‌സ് ഫോറം ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് നന്മണ്ടയില്‍ നിന്നും കോപ്പി സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. 

പ്രിന്റ് മീഡിയകള്‍ ഓണ്‍ലൈനിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സഹചര്യത്തില്‍ ശബാബും കാലത്തിനൊപ്പം സഞ്ചരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറില്‍ ഓണ്‍ലൈന്‍ വരിചേര്‍ക്കുന്നതോടൊപ്പം കേരളത്തിലെ കുടുംബങ്ങള്‍ക്കും കോപ്പികള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വികരിക്കും.

കേരളത്തിലെ വായന ശാലകളിലും കോപ്പികള്‍ എത്തിക്കുന്നതിന് സ്‌പോണ്‍സര്‍ഷിപ്പ് അടിസ്ഥാനത്തില്‍ സംവിധാനമൊരുക്കും. ഉദ്ഘാടനചടങ്ങില്‍ ശബാബ് റീഡേഴ്‌സ് ഫോറം ഭാരവാഹികളായ നുനൂജ് യൂസുഫ് ആശിഖ് ബേപ്പൂര്‍, ഡോ.റസീല്‍, സാബിഖ് എടവണ്ണ, നൗഷാദ് പയ്യോളി, ഷഹീര്‍ മാസ്റ്റര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മൂന്ന് ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ ഓഫീസ് ഒരു കുടക്കീഴില്‍; നാളെ മുതല്‍ തുടക്കം

മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രം തുറന്നു