
ദോഹ: കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തിക്കുവാനും സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു വേണ്ട പിന്തുണ നല്‍കാനും ഡയാലിസിസ് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി തീരുമാനിച്ചു. ഡയാലിസിസ് സെന്ററിന്റെ നിര്‍മാണത്തിനും മെഷീനുകള്‍ സംഭാവന ചെയ്യുന്നതിനും പിന്തുണയും സഹായവും നല്‍കിയ വ്യക്തികളെയും സംഘടനകളെയും കമ്മറ്റി അഭിനന്ദിച്ചു. ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തയാറാക്കിയ ആല്‍ബം ചടങ്ങില്‍ അദ്ദേഹം പ്രകാശനം ചെയ്തു. സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.പി കുഞ്ഞാന്‍, ഒ.കെ മുഹമ്മദ്, ടി.പി അസീസ് വാഴക്കാട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. കോയ കോടങ്ങാട്, സിദ്ദീഖ് വാഴക്കാട്, ലയിസ് കുനിയില്‍, ബഷീര്‍ ചേലേമ്പ്ര, സൈതലവി ബംഗാളത്ത്, അര്‍ഷദ് തുറക്കല്‍, നിയാസ് ഏറനാട്, മജീദ് മുസ്‌ല്യാരങ്ങാടി, പി ടി ഫിറോസ് ചര്‍ച്ചകളില്‍ പങ്കെടുത്തു. ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ പള്ളിക്കല്‍ സ്വാഗതവും ട്രഷറര്‍ റഫീഖ് പള്ളിയാളി നന്ദിയും പറഞ്ഞു.