in ,

ശുചീകരണ കാമ്പയിനുമായി ഉംസലാല്‍ മുനിസിപ്പാലിറ്റി

ഉംസലാല്‍ മുനിസിപ്പാലിറ്റിയില്‍ ഈദുല്‍ അദ്ഹ ദിനങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ പാര്‍ക്കുകള്‍ സജ്ജമായപ്പോള്‍

ദോഹ: ഈദുല്‍ അദ്ഹക്ക് മുന്നോടിയായി വിപുലമായ ശുചീകരണ കാമ്പയിനുമായി ഉംസലാല്‍ മുനിസിപ്പാലിറ്റി. ഈദുല്‍അദ്ഹയെ വരവേല്‍ക്കാന്‍ സജ്ജമാണെന്ന് മുനിസിപ്പാലിറ്റിയുടെ സേവനകാര്യവകുപ്പ് അറിയിച്ചു. പരിശോധനാ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.

ശുചിത്വ വിഭാഗം പതിവ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രാണികളെയും മറ്റും തുടച്ചുനീക്കുന്നതിനായുള്ള ശ്രമങ്ങളും തുടരും. ഈദുല്‍ അദ്ഹ പ്രാര്‍ഥനാസ്ഥലങ്ങള്‍, പൊതു പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, സ്‌കൂളുകള്‍, അറവുശാലകള്‍, ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള കണ്ടെയ്‌നറുകള്‍, മാന്‍ഹോളുകള്‍, പൊതു ടോയ്‌ലറ്റുകള്‍ എന്നിവിടങ്ങളില്‍ കീടനാശിനികള്‍ തളിക്കും. ഈദ് അവധിദിനങ്ങളിലും മലിനജലം നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകള്‍ മുനിസിപ്പാലിറ്റിയിലെ ബന്ധപ്പെട്ട വകുപ്പ് സ്വീകരിക്കും. അവധി ദിനങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതിനായി പൊതുപാര്‍ക്കുകളും പൂന്തോട്ടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യുണിക് കുട്ടികള്‍ക്കായി സൗജന്യ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തല്‍: മികവുറ്റ നേട്ടവുമായി റയ്യാന്‍ കരാറുകാര്‍