in ,

ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഗൊപാകിന്റെ പുതിയ ചെയര്‍മാന്‍

ഗൊപാക് സമ്മേളനത്തില്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ് സംസാരിക്കുന്നു

ദോഹ: അഴിമതിക്കെതിരായ പാര്‍ലമെന്റംഗങ്ങളുടെ രാജ്യാന്തര സംഘടനയുടെ(ഗൊപാക്) ബോര്‍ഡ് ചെയര്‍മാനായി ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിനെ തെരഞ്ഞെടുത്തു. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന അഴിമതിക്കെതിരായ പാര്‍ലമെന്റ് അംഗങ്ങളുടെ ഏഴാമത് ആഗോള സമ്മേളനത്തോടനുബന്ധിച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഐകകണ്‌ഠേനയാണ് ശൂറാ കൗണ്‍സില്‍ സ്പീക്കറിനെ ബോര്‍ഡ് ചെയര്‍ പദവിയിലേക്ക് തെരഞ്ഞെടുത്തത്. സ്ഥാനമൊഴിയുന്ന ഗൊപാക് ചെയര്‍മാന്‍ ഡോ.ഫാദി സോന്‍ ശൂറാ സ്പീക്കറെ അഭിനന്ദിച്ചു.
2019- 2021 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. അഴിമതിക്കെതിരെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തില്‍ ഖത്തര്‍ നടത്തിയ ശ്രമങ്ങളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിലമതിപ്പ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നുവെന്ന് ശൂറാ സ്പീക്കര്‍ പറഞ്ഞു. സംഘടനയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി എല്ലാ പാര്‍ലമെന്റ് അംഗങ്ങളുമായും പ്രവര്‍ത്തിക്കുമെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്ന നിരവധി സംരംഭങ്ങളും പരിപാടികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 106 രാജ്യങ്ങളിലെ പാര്‍ലമെന്റുകളുടെ തലവന്മാരും അംഗങ്ങളും ലോകമെമ്പാടുമുള്ള 63 ദേശീയ പാര്‍ലമെന്റ് ബ്രാഞ്ചുകളുടെ പ്രതിനിധികളും എഴാമത് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഐസിബിഎഫ് കൗണ്‍സലിങ് ഹൗസ് ഉദ്ഘാടനം ചെയ്തു

മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് ഖത്തറില്‍ ക്ലൗഡ് ഡാറ്റാ സെന്റര്‍