in , , ,

ശൈഖ് ഖാലിദ് ബിന്‍ ഖലീഫ പുതിയ ഖത്തര്‍ പ്രധാനമന്ത്രി

ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിയമിച്ചു. നിയമനവുമായി ബന്ധപ്പെട്ട 2020ലെ രണ്ടാം നമ്പര്‍ അമീരി ഉത്തരവ് അമീര്‍ പുറപ്പെടുവിച്ചു. മന്ത്രിസഭ രൂപീകരിച്ചുകൊണ്ടുള്ള 2020ലെ മൂന്നാം നമ്പര്‍ അമീരി ഉത്തരവും അമീര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം പുതിയ ആഭ്യന്തരമന്ത്രിയും ശൈഖ് ഖാലിദ് ബിന്‍ ഖലീഫയായിരിക്കും. മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും മാറ്റമില്ല. നിലവിലെ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി രാജി വെച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. ശൈഖ് അബ്ദുല്ല ബിന്‍ നാസറിന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള 2020ലെ ഒന്നാം നമ്പര്‍ അമീരി ഉത്തരവ് ഇന്നലെ രാവിലെ അമീര്‍ പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാവിലെ അമീരി ദിവാനില്‍ നടന്ന ചടങ്ങില്‍ അമീറിനു മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് പുതിയ പ്രധാനമന്ത്രി ചുമതലയേറ്റു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. സേവനകാലയളവിലുടനീളം അമീറിന്റെ പിന്തുണക്കും അദ്ദേഹം പ്രകടിപ്പിച്ച ആത്മവിശ്വാസത്തിനും നന്ദി പറയുന്നതായി സ്ഥാനമൊഴിഞ്ഞ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി വ്യക്തമാക്കി. സേവന കാലയളവിലുടനീളം അമീര്‍ പ്രകടിപ്പിച്ച അമൂല്യമായ ആത്മവിശ്വാസത്തിനും, കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ദേഹം നല്‍കിയ മാര്‍ഗനിര്‍ദേശത്തിനും, ആത്മാര്‍ഥമായ നന്ദിയുണ്ട്. മാതൃരാജ്യത്തിനും രാജകുമാരനോടുമുള്ള എന്റെ സേവനത്തിലുടനീളം ഉത്തരവാദിത്തവും സത്യസന്ധതയും നിറവേറ്റുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പറയുന്നു, അവര്‍ തന്നെയാണ് എനിക്ക് ഏറ്റവും മികച്ച പിന്തുണ നല്‍കിയത്- ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍താനി ട്വിറ്ററില്‍ കുറിച്ചു.
ഖത്തറിനെയും അമീറിനെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സമാധാനവും ദൈവത്തിന്റെ കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗ്രാന്‍ഡ് മാള്‍ പ്രമോഷന്‍ സമ്മാന വിതരണം

ഉപരോധം: യുഎഇ നടത്തിയത് 2105ലധികം മനുഷ്യാവകാശ ലംഘനങ്ങള്‍