
ദോഹ: ഏഷ്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍(ഫിബ ഏഷ്യ) പ്രസിഡന്റായി ഖത്തറിന്റെ ശൈഖ് സഊദ് ബിന്‍ അലിഅല്‍താനിയെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ ബംഗളുരുവില്‍ കഴിഞ്ഞദിവസം നടന്ന ഫിബ ഏഷ്യ ജനറല്‍ അസംബ്ലിയില്‍വെച്ചായിരുന്നു തെരഞ്ഞെടുപ്പ്. 2023വരെയാണ് പ്രവര്‍ത്തനകാലാവധി. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഫസ്റ്റ് വൈസ്പ്രസിഡന്റാണ് ശൈഖ് സഊദ് അല്‍താനി.