
ദോഹ: ആറാമത് വാര്‍ഷിക ശൈഖ് ഹമദ് പരിഭാഷാ പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.
വ്യക്തികള്‍ക്കും പ്രസാധക സ്ഥാപനങ്ങള്‍ക്കും നാമനിര്‍ദേശങ്ങള്‍ നല്‍കാം. ഗവേഷണ സ്ഥാപനങ്ങള്‍, പരിഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍വകലാശാല വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. ജൂണ്‍ 30 ആണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ംംം.വമേ.ൂമ/ലി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കത്താറയിലെ ഫോറം ഫോര്‍ അറബ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരത്തിന്റെ മീഡിയാ കണ്‍സള്‍ട്ടന്റ് ഡോ. ഹനാന്‍ അല്‍ഫയാദാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ശൈഖ് ഹമദ് അവാര്‍ഡ് ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്റിങ്(എസ്എച്ച്എടിഐയു) എന്നാണ് പുരസ്‌കാരത്തിന് നാമകരണം ചെയ്തിരിക്കുന്നത്.
പരിഭാഷകരെ ആദരിക്കുന്നതിനും രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനും അവരുടെ പങ്ക് നിര്‍ണ്ണയിക്കാനും ലക്ഷ്യമിട്ടാണ് പുരസ്‌കാരം നല്‍കുന്നത്. അറിവിന്റെ സംസ്‌കാരവും അറബ് ഇസ് ലാമിക് സംസ്‌കാരവും പ്രോത്സാഹിപ്പിക്കുകയും രാജ്യാന്തര സാംസ്‌കാരിക വിനിമയവുമാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നു.
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, സ്റ്റിയറിങ് കമ്മിറ്റി, സ്വതന്ത്ര ജഡ്ജിങ് കമ്മിറ്റി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഈ ആഗോള പുരസ്‌കാരം. 2015ലാണ് പുരസ്‌കാരത്തിന് തുടക്കംകുറിച്ചത്. ലോകമെമ്പാടുമുള്ള വിവിധ ഭാഷകളിലേക്കും സംസ്‌കാരങ്ങളിലേക്കും ഓരോ വര്‍ഷവും എത്തിച്ചേരാനാണ് പുരസ്‌കാരത്തിലൂടെ ശ്രമിക്കുന്നതെന്ന് ഡോ. ഹനാന്‍ അല്‍ഫയാദ് ചൂണ്ടിക്കാട്ടി.
പുരസ്‌കാരത്തിന്റെ നയങ്ങളിലോ വിഭാഗങ്ങളിലോ വ്യവസ്ഥകളിലോ യാതൊരു മാറ്റങ്ങളുമില്ല.
വിദഗ്ദ്ധരുടെ റിപ്പോര്‍ട്ടുകള്‍, ഭാഷയുടെ വ്യാപനം സംബന്ധിച്ച വിലയിരുത്തല്‍, ഭൂമിശാസ്ത്രപരമായ സ്ഥാനം, ലക്ഷ്യമിടുന്ന ഭാഷയില്‍ നിന്നു അറബിയില്‍ നിന്നും തിരിച്ചും വിവര്‍ത്തനം ചെയ്ത സൃഷ്ടികളുടെ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരത്തിനായുള്ള ഭാഷകളുടെ തെരഞ്ഞെടുപ്പ്.
അറബിയും ലോകത്തിന്റെ വിവിധ സംസ്‌കാരങ്ങളും തമ്മിലുള്ള ആശയവിനിമയം തുടരുകയെന്നതാണ് പുരസ്‌കാരം ലക്ഷ്യമിടുന്നത്.
ഇത്തവണ പരിഭാഷ വിഭാഗത്തില്‍ പേര്‍ഷ്യന്‍ ഭാഷയായിരിക്കും രണ്ടാമത്തെ പ്രധാന ഭാഷ. വിവിധ വിഭാഗങ്ങളിലായി ആകെ അഞ്ചു പുരസ്‌കാരങ്ങളാണുള്ളത്. പരിഭാഷ വിഭാഗത്തില്‍ അറബികില്‍ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ, ഇംഗ്ലീഷില്‍ നിന്നും അറബികിലേക്ക് പരിഭാഷ, അറബികില്‍ നിന്നും പേര്‍ഷ്യന്‍ ഭാഷയിലേക്കും പേര്‍ഷ്യനില്‍ നിന്നും അറബികിലേക്കും പരിഭാഷ എന്നിവക്കാണ് പുരസ്‌കാരം.
അചീവ്‌മെന്റ് പുരസ്‌കാരവുമുണ്ടാകും. രണ്ടുലക്ഷം ഡോളറാണ് സമ്മാനം. ഇംഗ്ലീഷോ പേര്‍ഷ്യനോ അല്ലാത്ത മൂന്നാം ഭാഷയിലെ പരിഭാഷയ്ക്കാണ് ഒരു മില്യണ്‍ ഡോളറിന്റെ അചീവ്‌മെന്റ് പുരസ്‌കാരം.
രണ്ടാമത്തെ വിഭാഗത്തിലെ അചീവ്‌മെന്റില്‍ അഞ്ചു പുതിയ ഭാഷകളും ഇത്തവണ തെരഞ്ഞെടുത്തിട്ടുണ്ട്. പഷ്തു, ബംഗാളി, സ്വീഡിഷ്, കൊറിയന്‍, ഹൗസ ഭാഷകളാണ് ഇടംപിടിച്ചത്. ഈ ഭാഷകളില്‍നിന്നും അറബികിലേക്കും തിരിച്ചുമുള്ള പരിഭാഷകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിക്കുക.