
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാഷുമായി ചര്‍ച്ച നടത്തി. വിദ്യാഭ്യാസ, കായിക മേഖലയില്‍ പരസ്പര സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അഭയാര്‍ഥികള്‍ക്ക് കായികസൗകര്യങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലെ സഹകരണവും ചര്‍ച്ചയായി.