
ദോഹ: ഖത്തര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് അല്‍താനി മലേഷ്യന്‍ വിദ്യാഭ്യാസമന്ത്രി ഡോ.മസ്ലീ മാലിക്കുമായി ചര്‍ച്ച നടത്തി. ഖത്തര്‍ ഫൗണ്ടേഷന്റെ വിവിധ വിദ്യാഭ്യാസ,ശാസ്ത്ര,ഗവേഷണ, കമ്യൂണിറ്റി വികസന പദ്ധതികളക്കുറിച്ച് ശൈഖ ഹിന്ദ് വിശദീകരിച്ചു. എജ്യൂക്കേഷന്‍ സിറ്റിയുടെ സൗകര്യങ്ങള്‍, പ്രവര്‍ത്തനം, നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവയെക്കുറിച്ചെല്ലാം മലേഷ്യന്‍ വിദ്യാഭ്യാസമന്ത്രി മനസിലാക്കി. സന്ദര്‍ശനത്തിനൊടുവില്‍ ഇരുവരും ഉപഹാരങ്ങള്‍ കൈമാറി.