
ദോഹ: ഞായറാഴ്ച മുതല്‍ രാജ്യത്ത് തണുപ്പ് വര്‍ധിക്കുമെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ശൈത്യം ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ചയും തിങ്കളാഴ്ചയും വീശിയടിക്കുന്ന വടക്കു പടിഞ്ഞാറന്‍ കാറ്റിന് പിന്നാലെയാണ് ശൈത്യം കടന്നുവരിക. കാറ്റിന് 15 മുതല്‍ 25 വരെ നോട്ട് വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചില പ്രദേശങ്ങളില്‍ പൊടി ഉയരാനും അതുവഴി കാഴ്ചാ പരിധി മൂന്ന് കിലോമീറ്ററില്‍ താഴാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.
ശൈത്യം കനക്കുന്നതോടെ അന്തരീക്ഷ താപനില 14 മുതല്‍ 17 വരെ ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറഞ്ഞേക്കും. ഏറ്റവും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകാനും സാധ്യതയുണ്ട്.
കാറ്റടിക്കുന്നതോടെ ശരിയായ താപനിലയേക്കാള്‍ കുറഞ്ഞ താപനിലയായി തോന്നാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പുകള്‍ സോഷ്യല്‍ മീഡിയ വഴി ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.