in , , , , ,

ശ്രദ്ധേയ പ്രകടനവുമായി സര്‍ജാനോ ഖാലിദ്

സര്‍ജാനോ ഖാലിദ്

ദോഹ: സിനിമകളില്‍ വ്യത്യസ്ഥകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനവുമായി സര്‍ജാനോ ഖാലിദ്. സൂപ്പര്‍താര ചിത്രങ്ങളിലുള്‍പ്പടെ മികച്ച വേഷയങ്ങളാണ് ഈ നാദാപുരം സ്വദേശിയെതേടിയെത്തുന്നത്. ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയും ഖത്തര്‍ പ്രവാസി മലയാളി ദമ്പതികളുടെ മകനുമായ സര്‍ജാനോ സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ സഹോദരനായിട്ടാണ് വേഷമിട്ടത്. ചിത്രം സമ്മിശ്രപ്രതികരണങ്ങളാണ് നേടിയതെങ്കിലും സര്‍ജാനോയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തില്‍ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന വിക്രം നായകനാവുന്ന തമിഴ് ചിത്രത്തിലും പ്രധാനപ്പെട്ട ഒരു വേഷം സര്‍ജാനോ കൈകാര്യം ചെയ്യുന്നുണ്ട്. ഇമൈക്ക നൊടികള്‍, ഡിമോന്റെ കോളനി എന്നീ സിനിമകളുടെ സംവിധായകനാണ് അജയ്. നോണ്‍സെന്‍സിലെ ചെറിയ വേഷത്തിലൂടെയാണ് സര്‍ജാനോ മലയാള സിനിമയിലേക്ക് കടന്ന് വന്നത്. രജീഷ വിജയന്‍ മുഖ്യ കഥാപാത്രമായ ജൂണിലെ സര്‍ജാനോയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ബിജുമേനോന്‍ നായകനായ ആദ്യരാത്രിയിലും അഭിനയിച്ചു. 96-ലെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി കിഷന്റെ നായകനായി അഭിനയിച്ച ഹായ് ഹലോ കാതല്‍ എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗാനരചയിതാവ് വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം 25 ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരിസിലും അഭിനിയിച്ചിരുന്നു. നാദാപുരം ജാതിയേരി ചെറുമോത്ത് സ്വദേശി പി.പി ഖാലിദിന്റെയും കുറ്റ്യാടി സ്വദേശി കെ.എസ് സാജിദയുടെയും മകനാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍: മുന്നറിയിപ്പുമായി മന്ത്രാലയം

30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചത് ആയിരങ്ങള്‍