
ദോഹ: ക്ലൗഡ് ടെക്നോളജി മേഖലയിലെ പ്രമുഖ സംരംഭമായ അസീം ടെക്നോളജിയുടെ സ്ഥാപകനായ ഷഫീക് കബീറിന് സൗത്ത് ഇന്ത്യന്‍ ബിസിനസ് ഐക്കണ്‍ പുരസ്കാരം. ഖത്തറിന്റെ ക്ലൗഡ് ഗുരു എന്ന വിശേഷണത്തോടെയാണ് ഈ മലയാളി സംരംഭകന് പുരസ്കാരം സമ്മാനിച്ചത്.
ദോഹയിലെ മോണ്‍ഡ്രിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദോഹ ബാങ്ക് സിഇഒ ഡോ. ആര്.സീതാരാമനില്‍ നിന്നും ഷഫീക് കബീര്‍ പുരസ്കാരം ഏറ്റുവാങ്ങി. ആലപ്പുഴ സ്വദേശിയാണ് ഷഫീക്. ഐടി മേഖലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനമാണ് കമ്പനി ലഭ്യമാക്കുന്നത്. നിലവില്‍ ജിസിസിയില്‍ 5000ലധികം കമ്പനി വെബ്സൈറ്റുകളും അനുബന്ധ സേവനങ്ങളും അസീം ടെക്നോളജീസ് ലഭ്യമാക്കുന്നുണ്ട്.