in ,

ഷഹാനിയ മുനിസിപ്പാലിറ്റി അറവുശാലകളില്‍ പരിശോധന ശക്തമാക്കി

ഷഹാനിയ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തുന്നു

ദോഹ: ഈദുല്‍അദ്ഹക്ക് മുന്നോടിയായി ഷഹാനിയ മുനിസിപ്പാലിറ്റി അറവുശാലകളില്‍ പരിശോധന ശക്തമാക്കി. ഈദുല്‍ അദ്ഹ ദിനങ്ങളില്‍ മൊബൈല്‍ അറവുശാലകളില്‍ മൃഗ ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി മുനിസിപ്പാലിറ്റിയിലെ ആരോഗ്യനിയന്ത്രണ വിഭാഗം ആവിഷ്‌കരിച്ചിട്ടുണ്ട്.

ഈദിന്‍ ഒന്നാംദിവസം മുതല്‍ നാലാം ദിവസം വരെ രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം അഞ്ചുവരെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. ഈദ് അവധിദിനങ്ങളില്‍ ആവശ്യത്തിന് കശാപ്പുകാര്‍, ശുചീകരണ തൊഴിലാളികള്‍, വാട്ടര്‍ടാങ്കുകള്‍, അധിക വൈദ്യുതി ജനറേറ്ററുകള്‍ എന്നിവ നല്‍കുന്നതിന് വിദാം ഫുഡ് കമ്പനിയുമായി ഷഹാനിയ മുനിസിപ്പാലിറ്റി ധാരണയിലെത്തിയിട്ടുണ്ട്.

അതേസമയം അംഗീകൃത അറവുശാലകള്‍ക്ക് പുറത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നതുള്‍പ്പടെയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത ലൈസന്‍സില്ലാത്ത കശാപ്പുകാരെ നിയോഗിക്കല്‍, മൃഗ ഡോക്ടര്‍മാരുടെ മേല്‍നോട്ടമില്ലാതെ അറക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഷഹാനിയ മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധനാ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. മുനിസിപ്പാലിറ്റി പരിധിയിലെ ഭക്ഷണശാലകളും മത്സ്യ, മാംസ, പൗള്‍ട്രി ഷോപ്പുകളും കാമ്പയിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു

ചെക്കുകള്‍ മടങ്ങുന്നത് തടയുന്നതിനായി നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു