
ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും സജീവ സാമൂഹ്യ പ്രവര്‍ത്തകനുമായ ഷാഫി അബ്ദുല്‍ ഖാദര്‍(49) നാട്ടില്‍ നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11.30ന് കല്ലൂര്‍ ഖബര്‍ സ്ഥാനില്‍ നടക്കും. ഖത്തര്‍ പ്രവാസിയായ ഇദ്ദേഹം അവധിക്ക് നാട്ടില്‍ പോയതായിരുന്നു. ഭാര്യ: ഷാഹിന. മക്കള്‍: സഹല്‍, സിനാന്. നേരത്തെ ഖത്തര്‍ പെട്രോളിയം ജീവനക്കാരനും പിന്നീട് സ്വന്തം ബിസിനസ് നടത്തിവരുകയുമായിരുന്നു. ഇന്ന് വൈകീട്ട് 7.30ന് ഐസിസി ദോഹ മുംബൈ ഹാളില്‍ അനുശോചന യോഗം നടക്കുമെന്ന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.