in

ഷൂസില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഷൂസില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി. ഏഷ്യന്‍ രാജ്യത്തുനിന്നുള്ള യാത്രക്കാരന്റെ ഷൂസില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ 785 ഗ്രാം ഹാഷിഷ് കണ്ടെത്തി. ഇതിനു മുമ്പ് സെപ്തംബര്‍ 23നും ഹമദ് വിമാനത്താവളത്തില്‍ ഹാഷിഷ് പിടികൂടിയിരുന്നു.

യാത്രക്കാരന്റെ ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ 9.45കിലോ ഹാഷിഷും ഏഴു ഗ്രാം മാരിജുവാനയുമാണ് പിടിച്ചെടുത്തത്. കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുന്നതിനായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ജനങ്ങള്‍ക്കും സമൂഹത്തിനും ഹാനികരമായ നിരോധിത വസ്തുക്കളുടെ പ്രവേശനം തടയുന്നതിലൂടെ രാജ്യത്ത് സുരക്ഷ നിലനിര്‍ത്തുന്നതിലും പരിപാലിക്കുന്നതിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് മികച്ച ഉപകരണങ്ങളും പരിശീലനവും നല്‍കിക്കൊണ്ട് രാജ്യംനല്‍കുന്ന പിന്തുണയുടെ ഫലമാണിത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് കോഴ്‌സുകളില്‍ പോലും കിട്ടാത്ത അനുഭവ പരിചയം’

ലോക അത്‌ലറ്റിക്‌സ്: ഖത്തറിന്റെ സംഘാടനമികവിനെ പ്രശംസിച്ച് വിദേശമാധ്യമങ്ങള്‍