
ദോഹ: ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍ ടൂര്‍ പാലിന് സ്വര്‍ണം. 20.22 മീറ്റര്‍ ദൂരത്തേക്ക് ഷോട്ട്പുട്ടെറിഞ്ഞാണ് തേജീന്ദര്‍ സ്വര്‍ണം നേടിയത്. ചൈനയുടെ യു ജിയാസിയാങ് വെള്ളിയും കസാകിസ്താന്റെ ഇവാന്‍ ഇവാനോവ് വെങ്കലവും നേടി. ഏഷ്യന്‍ അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്.