in , , , , ,

ഷോപ്പിങ് മാളുകളിലേക്ക് സുഗമമായ ഗതാഗതസൗകര്യം ഉറപ്പാക്കി ദോഹ മെട്രോ

ദോഹ: മെട്രോ ഉപയോഗിച്ച് ഖത്തറിലെ പ്രധാന ഷോപ്പിങ് മാളുകളില്‍ സുഗമമായി എത്താനാകും. നഗരത്തിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട വലയാതെ കുറഞ്ഞ ചെലവില്‍ ഷോപ്പിങ് മാളുകളില്‍ എത്തിച്ചേരുന്നതിനുള്ള സൗകര്യമാണ് ദോഹ മെട്രോ ഒരുക്കുന്നത്. ആദ്യ ഘട്ടത്തിലെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലായി 36 സ്‌റ്റേഷനുകള്‍ തുറന്നതോടെ മാളുകളിലേക്കുള്ള യാത്ര എളുപ്പമായിട്ടുണ്ട്.

ദോഹ ഫെസ്റ്റിവല്‍
സിറ്റി(റെഡ്‌ലൈന്‍)
ദോഹ മെട്രോയുടെ റെഡ്‌ലൈനില്‍ കയറി അവസാന സ്‌റ്റോപ്പായ ലുസൈല്‍ ക്യുഎന്‍ബി മെട്രോ സ്‌റ്റേഷനില്‍ ഇറങ്ങിയാല്‍ ദോഹ ഫെസ്റ്റിവല്‍സിറ്റി, ഐകിയ, എസിഇ എന്നിവിടങ്ങളിലേക്ക് പോകാനാകും. സ്റ്റേഷനില്‍ നിന്ന് മാളില്‍ എത്താന്‍ ദോഹ മെട്രോ ഫീഡര്‍ ബസ് സര്‍വീസ് നല്‍കിയിട്ടുണ്ട്. റെഡ്‌ലൈനിന്റെ തുടക്കം അല്‍വഖ്‌റ സ്‌റ്റേഷനാണ്. അവിടെനിന്നും കയറിയാല്‍ പതിനാല് സ്റ്റോപ്പുകള്‍ പിന്നിട്ട് അവസാന സ്റ്റേഷനിലെത്താം. അവിടെനിന്നും ഫീഡര്‍ ബസ്-എം145 മുഖേന നേരിട്ട് മാളിലെത്താം.
ഗോള്‍ഡ്‌ലൈനിലാണ് കയറുന്നതെങ്കില്‍ മുഷൈരിബ് സ്‌റ്റേഷനിലിറങ്ങിയശേഷം റെഡ്‌ലൈനില്‍ മാറിക്കയറി ലുസൈല്‍ ക്യുഎന്‍ബി മെട്രോസ്‌റ്റേഷനിലിറങ്ങാം. ഗ്രീന്‍ലൈനില്‍ അല്‍മന്‍സൂറ സ്‌റ്റേഷനില്‍നിന്നാണ് വരുന്നതെങ്കില്‍ മുഷൈരിബിലോ അല്‍ബിദ സ്‌റ്റേഷനിലോ ഇറങ്ങി റെഡ്‌ലൈനില്‍ മാറിക്കയറാം. ഗ്രീന്‍ലൈനില്‍തന്നെ അല്‍റിഫയില്‍ നിന്നാണ് വരുന്നെങ്കില്‍ അല്‍ബിദ സ്റ്റേഷനില്‍ ഇറങ്ങി റെഡ്‌ലൈനിലേക്ക് മാറിക്കയറുന്നതാണ് ഉചിതം. മുഷൈരിബ് സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാനാകും.

മാള്‍ ഓഫ്
ഖത്തര്‍(ഗ്രീന്‍ലൈന്‍)
ദോഹ മെട്രോ ഗ്രീന്‍ലൈനിലെ അവസാന സ്‌റ്റോപ്പായ അല്‍റിഫ സ്റ്റേഷനിലിറങ്ങിയാല്‍ നേരിട്ട് മാള്‍ ഓഫ് ഖത്തറിലേക്ക് പോകാനാകും. റെഡ്‌ലൈനിലാണ് യാത്രയെങ്കില്‍ മുഷൈരിബിലോ അല്‍ബിദ ഇന്റര്‍ചേഞ്ചിലോ ഇറങ്ങി ഗ്രീന്‍ലൈനില്‍ മാറിക്കയറണം. തുടര്‍ന്ന് അവസാന സ്‌റ്റോപ്പായ അല്‍റിഫ സ്റ്റേഷനിലിറങ്ങിയാല്‍ മാളിലെത്താം. ഗോള്‍ഡ്‌ലൈനില്‍ റാസ് അബുഅബൗദില്‍ നിന്നോ അല്‍അസീസിസ ഭാഗത്തുനിന്നോ ആണ് വരുന്നതെങ്കില്‍ മുഷൈരിബ് സ്‌റ്റേഷനിലിറങ്ങി ഗ്രീന്‍ലൈനില്‍ മാറിക്കയറി റിഫയില്‍ ഇറങ്ങണം. ഗ്രീന്‍ലൈന്‍ സര്‍വീസ് തുടങ്ങുന്ന അല്‍മന്‍സൂറ മുതല്‍ ഏതു സ്റ്റേഷനില്‍നിന്നും കയറിയാലും അവസാന സ്റ്റേഷനായ റിഫയില്‍ ഇറങ്ങി മാളിലേക്കു പോകാം.

വില്ലാജിയോ, ഹയാത്ത്പ്ലാസ(ഗോള്‍ഡ് ലൈന്‍)
മൈദര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അസീസിയ മെട്രോ സ്റ്റേഷന്‍ വില്ലാജിയോയുടെ തൊട്ടടുത്താണ്. എന്നാല്‍ ഹയാത്ത് പ്ലാസയിലേക്ക് പോകുന്നതിന് അസീസിയ സ്‌റ്റേഷനിലിറങ്ങി മെട്രോ ലിങ്ക് (എം 313) ഉപയോഗിച്ച് മാളില്‍ എത്തിച്ചേരാം.
റെഡ്‌ലൈനില്‍ ലുസൈല്‍ ക്യുഎന്‍ബി സ്‌റ്റേഷനില്‍ നിന്നോ അല്‍വഖ്‌റ സ്‌റ്റേഷന്‍ ഭാഗത്തുനിന്നോ വരുന്നവര്‍ മുഷൈരിബ് സ്‌റ്റേഷനിലിറങ്ങി ഗോള്‍ഡ്‌ലൈനില്‍ കയറി അല്‍അസീസിയ സ്‌റ്റേഷനിലിറങ്ങിയാല്‍ രണ്ടു മാളുകളിലേക്കും പോകാം. ഗോള്‍ഡ് ലൈനില്‍ റാസ് അബുഅബൗദ് സ്്‌റ്റേഷന്‍ ഭാഗത്തുനിന്നാണ് വരുന്നതെങ്കില്‍ നേരിട്ട് അസീസിയ സ്‌റ്റേഷനിലിറങ്ങി വില്ലാജിയോയിലേക്കും ഫീഡര്‍ ബസ് ഉപയോഗിച്ച് ഹയാത്ത് പ്ലാസയിലേക്കും പോകാം. ഗ്രീന്‍ലൈനില്‍ അല്‍മന്‍സൂറ സ്‌റ്റേഷന്‍ ഭാഗത്തുനിന്നോ അല്‍റിഫ സ്റ്റേഷന്‍ ഭാഗത്തുനിന്നോ ആണ് വരുന്നതെങ്കിലും മുഷൈരിബ് ഇന്റര്‍ചേഞ്ചിലിറങ്ങി ഗോള്‍ഡ് ലൈനില്‍ കയറി അസീസിയ സ്‌റ്റേഷനിലിറങ്ങാം.

സിറ്റി സെന്റര്‍, ഗേറ്റ് മാള്‍(റെഡ് ലൈന്‍)
രണ്ട് മാളുകളും പരസ്പരം എതിര്‍വശത്താണ്. റെഡ്‌ലൈനില്‍ ഡിഇസിസി സ്റ്റേഷനില്‍ നിന്നും രണ്ടു മാളുകളിലേക്കും നടക്കാനുള്ള ദൂരം മാത്രമാണുള്ളത്. റെഡ്‌ലൈനില്‍ ഡിഇസിസി സ്‌റ്റേഷനിലിറങ്ങിയാല്‍ രണ്ടിടത്തേക്കും നടന്നുപോകാം. ഗോള്‍ഡ്‌ലൈനില്‍ മുഷൈരിബ് ഇന്റര്‍ചേഞ്ചിലിറങ്ങി റെഡ്‌ലൈനില്‍ മാറിക്കയറി ഡിഇസിസി സ്റ്റേഷനില്‍ ഇറങ്ങിയാല്‍ മതിയാകും. ഗ്രീന്‍ലൈനില്‍ അല്‍മന്‍സൂറ ഭാഗത്തുനിന്നോ അല്‍റിഫാ ഭാഗത്തുനിന്നോ ആണെങ്കിലും മുഷൈരിബിലോ അല്‍ബിദയിലോ ഇറങ്ങി റെഡ്‌ലൈനില്‍ കയറി ലുസൈല്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറി ഡിഇസിസി സ്‌റ്റേഷനിലിറങ്ങിയാല്‍ മതിയാകും.
അല്‍അസ്മഖ് മാള്‍- സെന്റര്‍പോയിന്റ്
(ഗ്രീന്‍ലൈന്‍)
അല്‍സദ്ദ് ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രീന്‍ലൈനിലെ ഹമദ് ഹോസ്പിറ്റല്‍ സ്്‌റ്റേഷനിലിറങ്ങിയാല്‍ മെട്രോലിങ്ക്(എം2 10) ഫീഡര്‍ സര്‍വീസ് മുഖേന ഇവിടേക്ക് പോകാം. മാളിന്റെ നേരെ എതിര്‍വശത്താണ് ഫീഡര്‍ ബസിന്റെ സ്റ്റോപ്പ്. റെഡ്‌ലൈനില്‍ ലുസൈല്‍-ക്യുഎന്‍ബിയില്‍നിന്നോ വഖ്‌റയില്‍നിന്നോ വരുന്നവര്‍ അല്‍ബിദയില്‍ ഇറങ്ങി ഗ്രീന്‍ലൈനില്‍ കയറി ഹമദ് ഹോസ്പിറ്റല്‍ സ്റ്റേഷനിലിറങ്ങണം. മുഷൈരിബ് ഇന്റര്‍ചേഞ്ചിലിറങ്ങി ഗ്രീന്‍ലൈനില്‍ അല്‍റിഫയിലേക്കു പോകുന്ന ട്രെയിനില്‍ കയറിയാലും ഹമദ് ഹോസ്പിറ്റല്‍ സ്റ്റേഷനിലിറങ്ങാം. ഗോള്‍ഡ് ലൈനില്‍ അല്‍അസീസിയില്‍നിന്നോ റാസ് അബുഅബൗദില്‍നിന്നോ വരുന്നവര്‍ മുഷൈരിബ് ഇന്റര്‍ചേഞ്ചിലിറങ്ങി ഗ്രീന്‍ലൈനില്‍ മാറിക്കയറി ഹമദ് ഹോസ്പിറ്റല്‍ സ്്‌റ്റേഷനിലിറങ്ങിയാല്‍ മതിയാകും. ഗ്രീന്‍ലൈനില്‍ ഹമദ് ഹോസ്പിറ്റല്‍ സ്റ്റേഷനില്‍ ഇറങ്ങി മെട്രോ ലിങ്ക് ബസ് മുഖേന മാളിലെത്താം.

സെന്റര്‍പോയിന്റ്-
ബര്‍വ വില്ലേജ്
(റെഡ്‌ലൈന്‍)
റെഡ്‌ലൈനില്‍ ലുസൈലില്‍ നിന്നോ വഖ്‌റയില്‍ നിന്നോ വരുന്നവര്‍ റാസ് അബുഫൊന്താസ് സ്റ്റേഷനിലിറങ്ങി മെട്രോലിങ്ക്(എം126) ബസ് മുഖേന മാളിലെത്താം. ഗോള്‍ഡ്‌ലൈനിലാണ് യാത്രയെങ്കില്‍ മുഷൈരിബ് സ്‌റ്റേഷനിലിറങ്ങി അല്‍വഖ്‌റയിലേക്കുള്ള റെഡ്‌ലൈന്‍ ട്രെയിനില്‍ കയറി റാസ് അബുഫൊന്താസ് സ്റ്റേഷനിലിറങ്ങണം.
ഗ്രീന്‍ ലൈനില്‍ അല്‍റിഫ ഭാഗത്തു നിന്നാണ് വരുന്നതെങ്കില്‍ അല്‍ബിദയിലോ മുഷൈരിബ് സ്റ്റേഷനിലോ ഇറങ്ങി റെഡ് ലൈനിലേക്ക് മാറി റാസ് അബുഫൊന്താസ് സ്റ്റേഷനിലെത്താം. അല്‍മന്‍സൂറ സ്റ്റേഷനില്‍ നിന്നാണ് വരുന്നതെങ്കില്‍ മുഷൈരിബ് സ്റ്റേഷനില്‍ ഇറങ്ങി റെഡ്‌ലൈനില്‍ മാറിക്കയറി റാസ് അബുഫൊന്താസ് സ്റ്റേഷനില്‍ എത്തിച്ചേരാം.
എസ്ദാന്‍ മാള്‍-
വഖ്‌റ(റെഡ്‌ലൈന്‍)
മാളിലേക്ക് പോകുന്നതിന് റെഡ്‌ലൈനില്‍ വഖ്‌റ സ്‌റ്റേഷനിലിറങ്ങി മെട്രോലിങ്ക്(എം134) ബസ് ഉപയോഗപ്പെടുത്തണം. ബസില്‍ നേരിട്ട് മാളിലെത്താം. ഗോള്‍ഡ് ലൈനിലാണെങ്കില്‍, മുഷൈരിബ് ഇന്റര്‍ചേഞ്ചില്‍ ഇറങ്ങി റെഡ്‌ലൈനില്‍ മാറിക്കയറി വഖ്‌റ സ്റ്റേഷനിലേക്ക് യാത്ര തുടരണം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ട്രെയിനില്‍ കയറരുത്. റെഡ്‌ലൈനില്‍ ഇതര ട്രെയിനുകള്‍ വിമാനത്താവളത്തിലേക്ക് പോകുന്നുണ്ട്.
ഗ്രീന്‍ലൈനില്‍ അല്‍റിഫയില്‍ നിന്നാണ് വരുന്നതെങ്കില്‍ അല്‍ബിദയിലോ മുഷൈരിബ് സ്റ്റേഷനിലോ ഇറങ്ങി റെഡ്‌ലൈനില്‍ മാറിക്കയറി അല്‍വഖ്‌റ സ്‌റ്റേഷനിലേക്ക് പോകാം. അല്‍മന്‍സൂറ ഭാഗത്തു നിന്നാണ് വരുന്നതെങ്കില്‍ മുഷൈരിബ് സ്റ്റേഷനില്‍ ഇറങ്ങി റെഡ് ലൈനില്‍ അല്‍വഖ്‌റ സ്റ്റേഷനിലെത്താം.

അന്‍സാര്‍ ഗ്യാലറി
മാള്‍(റെഡ്‌ലൈന്‍)
റെഡ്‌ലൈനില്‍ ഒഖ്ബ ബിന്‍ നാഫി സ്റ്റേഷനിലിറങ്ങി മെട്രോലിങ്ക്്(എം125) ബസ് മുഖേന മാളിലെത്താം. ഗോള്‍ഡ്‌ലൈനില്‍ മുഷൈരിബ് ഇന്റര്‍ചേഞ്ചിലിറങ്ങി റെഡ്‌ലൈനില്‍ വഖ്‌റ ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറി ഒഖ്ബ ബിന്‍ നാഫി സ്റ്റേഷനിലിറങ്ങണം. ഗ്രീന്‍ ലൈനില്‍ അല്‍ബിദയിലോ മുഷൈരിബിലോ ഇറങ്ങി റെഡ്‌ലൈനില്‍ വഖ്‌റയിലേക്കുള്ള ട്രെയിനില്‍ കയറി ഒഖ്ബ ബിന്‍ നാഫി സ്റ്റേഷനിലിറങ്ങാം.
ടൗണ്‍ സെന്റര്‍
(ഗ്രീന്‍ലൈന്‍)
ഗ്രീന്‍ലൈനില്‍ അല്‍മെസ്സില സ്്‌റ്റേഷനിലിറങ്ങിയാല്‍ മെട്രോലിങ്ക്(എം209) ബസില്‍ നേരി്ട്ട് ഷോപ്പിങ് കോംപ്ലക്‌സിലെത്താം. റെഡ്‌ലൈനില്‍ ലുസൈല്‍-ക്യുഎന്‍ബി സ്റ്റേഷന്‍ ഭാഗത്ത് നിന്നാണ് വരുന്നതെങ്കില്‍ അല്‍ബിദ ഇന്റര്‍ചേഞ്ചില്‍ ഇറങ്ങി ഗ്രീന്‍ ലൈനില്‍ അല്‍ റിഫയിലേക്കുള്ള ട്രെയിനില്‍ കയറി അല്‍ അല്‍മെസ്സിലയില്‍ എത്തിച്ചേരാം. അല്‍വഖ്‌റ സ്റ്റേഷനില്‍ നിന്നാണ് വരുന്നതെങ്കില്‍ മുഷൈരിബ് ഇന്റര്‍ചേഞ്ചില്‍ ഇറങ്ങി ഗ്രീന്‍ ലൈനിലേക്ക് മാറിക്കയറി അല്‍മെസ്സിലയില്‍ എത്താം. ഗോള്‍ഡ് ലൈനിലാണ് യാത്രയെങ്കില്‍ മുഷൈരിബിലോ അല്‍ബിദ ഇന്റര്‍ചേഞ്ചിലോഇറങ്ങി ഗ്രീന്‍ലൈനില്‍ അല്‍റിഫയിലേക്ക് പോകുന്ന ട്രെയിനില്‍ കയറി മെസ്സിലയില്‍ എത്താം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഷഫല്ല സെന്റര്‍ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവെച്ചു

അല്‍ശമാല്‍ പാലം തുറന്നു