
ദോഹ: മധുരഗീതങ്ങള്‍ കേട്ടാസ്വദിച്ചും പാട്ടിനൊപ്പം ചുവടുവെച്ചും മണിക്കൂറുകള്‍ പിന്നിട്ടതറിയാതെ ആസ്വാദകര്‍ വീണ്ടും ആവേശഭരിതരായി; ഇനിയും പാടണം. അവര്‍ ഗായകരോട് പാട്ടുകളുടെ പേരു പറഞ്ഞു; ഗായകര്‍ വീണ്ടും പാടി. മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങളും മാപ്പിളപ്പാട്ടിന്റെ വൈവിധ്യങ്ങളും ഒന്നിനു പിറകെ ഒന്നായി പെയ്തിറങ്ങിയ ഫാസ്ട്രാക്ക് ചന്ദ്രികോത്സവം ഗാനവിരുന്നായിരുന്നു വേദി.
ചന്ദ്രിക ഖത്തര്‍ ഡിജിറ്റല്‍ എഡിഷന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഗാനവിരുന്ന് രണ്ടായിരത്തിയഞ്ഞൂറിലധികം ആസ്വാദകര്‍ക്ക് നല്‍കിയത് അത്യാഹ്ലാദ നിമിഷങ്ങള്‍. ദഫ്നയിലെ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത പിന്നണി ഗായകരായ ജ്യോത്സന, ഹാരിബ്, പ്രശസ്ത മാപ്പിളപ്പാട്ടുഗായകരായ കണ്ണൂര്‍ ഷെരീഫ്, രഹ്ന, യുവ വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് എന്നിവരാണ് സംഗീത വിരുന്നിന് നേതൃത്വം നല്‍കിയത്.
കണ്ണൂര്‍ ഷെരീഫ് പാടിയ ഒപ്പനയ്ക്കും വയലിനിസറ്റ് ഫായിസ് മുഹമ്മദിന്റെ വയലിന് വായനയ്ക്കും എം ഇ എസ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ നൃത്താവിഷ്കാരം പരിപാടിക്ക് മിഴിവേകി. അധ്യാപികയായ ഹസീന ഇസ്മാഈല്‍ നേതൃത്വം നല്കിയ സംഘത്തില്‍ ഫൈറൂസ് ജഹാന്, ലിയാന ഷാഹുല്‍ ഹമീദ്, ആഫിയ ഹാറൂണ്‍, ഫര്സീന് ജഹാന്, റിഥാമുനീര്, ഹവാസിന് ഷെമീം, അഹ്്നാ ഹാറൂണ്‍, നവമി വി ബി, ഷഫ്ന ഹംസ, ഷബീബ അഹ്്മദ്, സാനിയ ബീബ്, പാര്‍വ്വതി സമ്പത്ത്, ശരണ്യ ദിനേഷ്, അനീസാ അന്‍വര്‍, അഷ്ടമി ജയപ്രകാശ്, സാന്വാ അന്‍വര്‍, റിഫ ഫാത്തിമ, റീം മുഹമ്മദ്സാദിഖ് എന്നിവരാണ് പങ്കെടുത്തത്.
അബ്്ദുല്‍ഹക്കീം, നബീല്‍, മുബശ്ശിര്‍, അഷ്ക്കര്‍, സുഹൈല്‍ എന്നിവരാണ് ഓര്‍ക്കസ്ട്രയ്ക്ക് നേതൃത്വം നല്‍കിയത്.
സ്വിച്ച് ഓണ്‍ ദ സ്മൈല്‍ ഫാസ്റ്റ്ട്രാക്ക് ഇലക്ട്രോണിക്സ് മുഖ്യപ്രായോജകരായ ചന്ദ്രികോത്സവത്തില് ബ്ലിസ് ഇവന്റ്സ് ആയിരുന്നു ഇവന്റ്സ് പാര്‍ട്ണര്‍.
ലുലു, അസീം ടെക്നോളജി, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്, ആര്‍ഗണ്‍ ഗ്ലോബല്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, അല്‍റവാബി, സൈത്തൂന്‍ റസ്റ്റോറന്റ്, ആസ്റ്റര്‍ മെഡിക്കല്‍സ്, ബെഹ്സാദ്, നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍, ടീ ടൈം, സയീദിന്റെ ചായക്കട, മാര്‍ക്ക് എയര്‍ക്കണ്ടീഷനിംഗ്, ബോംബെ സില്‍ക്ക് സെന്റര്‍, ഗ്രേറ്റ് വാള്, ഡീലക്സ് ട്രാവല്‍സ്, മിക്സ് മാക്സ്, ടൈം ഓണ്‍, വീ സെര്‍വ് ഗ്രൂപ്പ്, എസ് കെ എസ് ഇന്‍ര്‍നാഷണല്‍ റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പ്, സ്കില്‍സ് ഡവലപ്മെന്റ് സെന്റര്‍ തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലുള്ള പ്രായോജകരായി.
റേഡിയോ സുനോ മീഡിയാ പാര്‍ട്ണറായ പരിപാടിക്ക് അല്‍മുഫ്ത ട്രാന്‍സ്പോര്‍ട് പാര്‍ട്ണറും ഗ്രീന്പ്രിന്റ് പ്രിന്റിംഗ് പാര്‍ടണറും ഇന്ത്യന്‍ കോഫി ഹൗസ് കാറ്ററിംഗ് പാര്‍ട്ണറുമായി. ചടങ്ങിനെത്തിയ ആസ്വാദകര്‍ക്കായി ഫാസ്റ്റ്ട്രാക്ക് ഒരുക്കിയ കൂപ്പണ്‍ മത്സരത്തില്‍ 2 പേര്‍ക്ക് മെഗാ സമ്മാനം കൈമാറി.