
ദോഹ: പ്രശസ്ത സംഗീതകാരനും സരോദ് വാദകനായ ഏക മലയാളിയുമായ നൗഷാദ് ഷായെ അല്‍ഖോര്‍ കമ്യൂണിറ്റിയിലെ മലയാളികളുടെ കൂട്ടായ്മയായ അരങ്ങ് ആദരിച്ചു. ആരവം 2019 എന്ന വാര്‍ഷിക ആഘോഷപരിപാടിയിലാണ് ആദരിച്ചത്. പരിപാടിയില്‍ അദ്ദേഹത്തിന്റെ സരോദ് വാദനവും ഉണ്ടായിരുന്നു. സമീഷ് കൃഷ്ണ തബല അകമ്പടി നല്‍കി.
സരോദ്, ഗിറ്റാര്‍, വയലിന്‍, തബല, ഡ്രംസ്, കീബോര്‍ഡ് തുടങ്ങി ഒട്ടുമിക്ക സംഗീതോപകരണത്തിലും പ്രാവീണ്യം നേടിയ നൗഷാദ് ഷാ സ്‌കൈ മീഡിയയില്‍ സംഗീതാധ്യാപകനായിട്ടാണ് ദോഹയില്‍ എത്തിയത്.
രാംപൂര്‍ ഖരാനയിലെ മുശ്‌റത് അലി ഖാന്റെ കീഴിലാണ് നൗഷാദ് ഷാ സരോദ് അഭ്യസിച്ചത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ശിഷ്യഗണങ്ങളുള്ള പ്രശസ്ത സംഗീതകാരന്‍ തിരൂര്‍ ഷായുടെ പുത്രനാണ് നൗഷാദ് ഷാ.