in

സംസ്‌കൃതി കവിതാലാപനം: ഗംഗ ഗോപിക്ക് ഒന്നാം സ്ഥാനം

ആര്‍ദ്രനിലാവ് കവിതാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗംഗ ഗോപി കവി കുരീപ്പുഴ ശ്രീകുമാറില്‍ നിന്നും ഉപഹാരം സ്വീകരിക്കുന്നു

ദോഹ: സംസ്‌കൃതി ദോഹ യൂണിറ്റ് സംഘടിപ്പിച്ച മലയാളം കവിതാലാപന മത്സരം ‘ആര്‍ദ്രനിലാവ് 2019’ല്‍ ഗംഗ ഗോപി ഒന്നാം സ്ഥാനവും ജാന്‍സി റാണി രണ്ടാം സ്ഥാനവും ദീപ അജയ് മൂന്നാം സ്ഥാനവും നേടി.
പ്രാഥമിക മത്സരങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത ആറ് മത്സരാര്‍ത്ഥികളാണ് ഫൈനലിലെത്തിയത്.
പരിസ്ഥിതി, സാമൂഹിക മുന്നേറ്റം എന്നീ വിഷയങ്ങളില്‍ വയലാര്‍, കുമാരനാശാന്‍, എഴാച്ചേരി രാമചന്ദ്രന്‍, മുരുകന്‍ കാട്ടാകട തുടങ്ങിയവരുടെ കവിതകള്‍ ആലപിക്കുകയുണ്ടായി. സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍, മലയാളം അധ്യാപകനായ റെഷി പനച്ചിക്കല്‍, സംഗീത അധ്യാപകനായ ബിദുല്‍ എന്നിവരുള്‍പ്പെട്ട പാനല്‍ മത്സരങ്ങള്‍ വിലയിരുത്തി.
ആതിര അരുണ്‍ ചിട്ടപ്പെടുത്തിയ മലയാളം കവിതകളുടെ ദൃശ്യാവിഷ്‌ക്കാരം നടന്നു. സദസ്സിനെ അഭിസംബോധന ചെയ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങളും കൈമാറി. സംസ്‌കൃതി പ്രസിഡണ്ട് എ സുനില്‍, ജനറല്‍ സെക്രട്ടറി വിജയകുമാര്‍, ട്രഷറര്‍ സന്തോഷ് യൂ ടി പി, മുന്‍ പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍, ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, സംസ്‌കൃതി വനിതാ വേദി സെക്രട്ടറി അര്‍ച്ചന ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദിനേശന്‍ പലേരി, സംസ്‌കൃതി സെക്രട്ടറി ഒ കെ സന്തോഷ്, ദോഹ യൂണിറ്റ് പ്രസിഡണ്ട് മനാഫ് ആറ്റുപുറം, കേന്ദ്ര കമ്മറ്റി അംഗം ബിജു പി മംഗലം നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2022 ലോകകപ്പ്: പരിശീലന മൈതാനങ്ങള്‍ സജ്ജമാകുന്നു

ദീപാവലിക്ക് ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്‌സ്