
ദോഹ: സംസ്കൃതി ഖത്തര്‍ കളിക്കൂട്ടം സംഘടിപ്പിച്ച ബാലോത്സവം 2019 ശ്രദ്ധേയമായി. കുരുന്നുകള്‍ മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ള കുട്ടികളാണ് വിവിധ കലാപരിപാടികള്‍ അരങ്ങില്‍ അവതരിപ്പിച്ചത്. മാര്‍ഗം കളി, ഒപ്പന, തിരുവാതിര, നാടോടി നൃത്തം, മൈമ്, സംഘഗാനം, സിനിമാറ്റിക്ക് ഡാന്‍സ്, സ്കിറ്റുകള്‍ തുടങ്ങി രണ്ടര മണിക്കൂറോളം നീണ്ട കലാപരിപാടികളില്‍ അറുപതോളം കുട്ടികള്‍ പങ്കാളികളായി. ന്യൂ സലാത്ത സ്കില്‍സ് ഡവലപ്മെന്റ് സെന്റര്‍ മാസ്റ്ററോ ഹാളില്‍ നടന്ന പരിപാടിയില്‍ 2020 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനോടുള്ള ആദരസൂചകമായി ‘വീ സപ്പോര്‍ട്ട് ഖത്തര്‍-2022’, എന്ന പ്രത്യേക പരിപാടിയും അവതരിപ്പിച്ചു. സംസ്കൃതി ഖത്തര്‍ ഭാരവാഹികളായ വിജയകുമാര്‍, സുനില്‍, സന്തോഷ് തൂണേരി, ഉമര്‍ ബാനീഷ്, ഒ കെ സന്തോഷ്, രവി മണിയൂര്‍, സുധീര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ആര്‍ദ്രാ സുനില്‍
അന്ന ബാബുരാജ് കലാ പരിപാടികള്‍ നിയന്ത്രിച്ചു. ബിജു പി മംഗലം, സബീന അസീസ്, രാഗി വിനോദ്, രതീഷ് മെത്രാടന്, വിഷ്ണു രവി, അര്‍ച്ചന ഓമനക്കുട്ടന്, അനില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സംസ്കൃതി കളിക്കൂട്ടം കണ്‍വീനര്‍ ഓമനക്കുട്ടന് പരുമല നന്ദി പറഞ്ഞു.