in ,

സംസ്‌കൃതി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സംസ്‌കൃതി ഖത്തര്‍ നജ്മ യൂണിറ്റ് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് അംബാസഡര്‍ പി കുമരന്‍ 
ഉദ്ഘാടനം ചെയ്യുന്നു

ദോഹ: താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കും സംസ്‌കൃതി  കുടുംബാംഗങ്ങള്‍ക്കുമായി  സംസ്‌കൃതി ഖത്തര്‍ നജ്മ യൂണിറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റര്‍ വാളന്റിയേഴ്‌സിന്റെയും വെല്‍കെയര്‍ ഫാര്‍മസിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ക്യാമ്പ് ഇന്ത്യന്‍ അംബാസിഡര്‍ പി.കുമരന്‍ ഉദ്ഘാടനം ചെയ്തു. 

ദോഹ അല്‍ഗാനിമിലുള്ള ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്‌സ് ഡയരക്ടര്‍ സി വി റപ്പായി, ഐ സി ബി എഫ് പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, സംസ്‌കൃതി ജനറല്‍ സെക്രട്ടറി വിജയകുമാര്‍, പ്രസിഡണ്ട് എ.സുനില്‍, വെല്‍കെയര്‍ ഫാര്‍മസി എം ഡി അഷറഫ് കെ പി, ജോസഫ്, സംസ്‌കൃതി നജ്മ യൂണിറ്റ് സെക്രട്ടറി ഓമനകുട്ടന്‍ പരുമല, പ്രസിഡന്റ് രവി മണിയൂര്‍ സംസാരിച്ചു. 

ആസ്റ്റര്‍ വാളന്റിയേര്‍സ് സേവന  വിഭഗത്തില്‍ അംഗത്വമെടുത്ത അംബാസഡറുടെ മകന്‍ ആദിത്യ കുമരന് സംസ്‌കൃതിയുടെ   ഉപഹാരം  കൈമാറി. രാവിലെ ഏഴുമണിമുതല്‍ 11 വരെ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പ്രഷര്‍,ഷുഗര്‍,കൊളസ്‌ട്രോള്‍ നിര്‍ണ്ണയവും വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും നടന്നു.

ആസ്റ്റര്‍ വാളന്റിയേര്‍സ് ഭാരവാഹികളായ റിജിന്‍,വിഷ്ണു പ്രസാദ്, സംസ്‌കൃതി പ്രവര്‍ത്തകരായ ഷംസീര്‍ അരീകുളം, വിപിന്‍ചാക്കോ, സുഹൈല്‍, രാജേഷ്, അശോകന്‍, ഭരതാനന്ദ്, അതുല്‍, നിസില്‍, ഷന്‍ഞ്ജിത്  എന്നിവര്‍ ക്യാമ്പിന് നേതൃത്വംനല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇസ്ലാഹി സെന്റര്‍ ‘വായന മുറി’ പ്രവര്‍ത്തനമാരംഭിച്ചു

ഖത്തര്‍ പെട്രോളിയത്തിന്റെ പ്രാദേശികവല്‍ക്കരണ പദ്ധതിക്ക് മികച്ച പ്രതികരണം