in ,

സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എ വി ബഷീര്‍ ബാപ്പുട്ടിയെ സംസ്‌കൃതി ആദരിക്കുന്നു

ദോഹ: ഹമദ് രക്തബാങ്കിന്റെ സഹകരണത്തോടെ സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 300ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി (ലേബര്‍ ആന്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍) എസ് . ആര്‍ എച് ഫഹ്മി ഉദ്ഘാടനം ചെയ്തു.

ഖത്തറില്‍ 25 തവണ രക്തം ദാനം ചെയ്ത എ വി ബഷീര്‍ ബാപ്പുട്ടിയെ സംസ്‌കൃതി ആദരിച്ചു. ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, സംസ്‌കൃതി മുന്‍ പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍ സംസാരിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ സുനില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിജയകുമാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഉമര്‍ ബാനിഷ് നന്ദിയും പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വികെ ഹമീദ് മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി