in

സംസ്‌കൃതി വഖ്‌റ യൂണിറ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന്

മെഡിക്കല്‍ ക്യാമ്പ് സംബന്ധിച്ച് സംഘാടര്‍ വിശദീകരിക്കുന്നു

ദോഹ: സംസ്‌കൃതി വഖ്‌റ യൂണിറ്റും ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ വഖ്‌റയും സംയുക്തമായി ഇന്ത്യയുടെ 71ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വഖ്‌റയിലെ സെന്ററില്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ബ്ലഡ്ഷുഗര്‍, ടോട്ടല്‍ കൊളസ്‌ട്രോള്‍, ബിഎംഐ എന്നിവയുടെ സൗജന്യ പരിശോധനയും മരുന്ന് വിതരണവും ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ തുടര്‍ ചികിത്സാ സേവനങ്ങള്‍ക്കുള്ള ഒരുവര്‍ഷത്തെ സംസ്‌കൃതി പ്രിവിലേജ് കാര്‍ഡും വിതരണം ചെയ്യും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെ സേവനങ്ങള്‍ ലഭിക്കുകയുള്ളൂ.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്‌കൃതി വഖ്‌റ യൂണിറ്റ് സെക്രട്ടറി എസ്.പ്രദീപ്കുമാര്‍, മെഡിക്കല്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ അബ്ദുള്ളക്കുട്ടി, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഡോ. അരുണ്‍ ശശിധരന്‍, ഡോ. കുല്‍ദീപ്കുമാര്‍മനു, റാഷിദ് പങ്കെടുത്തു. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും: 55206998, 66085090, 44275666, 44157666.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്യുഎഫ് ആഗോള പങ്കാളികളുമായി ശൈഖ ഹിന്ദ് കൂടിക്കാഴ്ച നടത്തി

കെഎംസിസി തൃക്കരിപ്പൂര്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് തുടക്കം