
ദോഹ: സംസ്‌കൃതി- സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന് ഖത്തറിലെ എഴുത്തുകാരി ഹര്‍ഷ മോഹന്‍ സജിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹര്‍ഷയുടെ ‘ബോണ്‍സായ്’ എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം ചെയര്‍മാനും സാഹിത്യകാരന്മാരായ പ്രഫ. സിപി അബൂബക്കര്‍, അശോകന്‍ ചെരുവില്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് വിജയിയെ നിര്‍ണയിച്ചത്.
ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള 61 എന്‍ട്രികളില്‍ നിന്നാണ് ഹര്‍ഷയുടെ രചന തെരഞ്ഞെടുത്തത്. അരലക്ഷം രൂപയും പ്രശസ്തി ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

ആദ്യമായാണ് ഖത്തറില്‍ നിന്നുള്ള രചന അവാര്‍ഡിന് അര്‍ഹമായത്. ഖത്തര്‍ പ്രവാസിയായ ഹര്‍ഷ തൃശൂര്‍ മാന്ദാമംഗലം സ്വദേശിയാണ്. ഹര്‍ഷയുടെ ‘ഒരു മഞ്ഞുകാലക്കവര്‍ച്ച’ എന്ന കഥക്ക് 2014ലെ മുദ്ര ബഷീര്‍ പുരസ്‌കാരവും ‘റൂത്തിന്റെ കഥായാമങ്ങള്‍’ എന്ന കഥക്ക് കേരള കലാകേന്ദ്രം കമല സുരയ്യ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ‘ആഗ്‌നസ് ദിമിത്രിയുടെ തിരുശേഷിപ്പുകള്‍ എന്ന കഥക്ക് 2013ലെ സംസ്‌കൃതി ചെറുകഥാ മത്സരത്തില്‍ രണ്ടാം സമ്മാനവും ലഭിച്ചു. നവമാധ്യമ എഴുത്തിടങ്ങളില്‍ സജീവമാണ്. ഭര്‍ത്താവ് സജിന്‍. മകന്‍: മിത്രന്‍.
നവംബര്‍ ഒന്നിനു ഐസിസി അശോക ഹാളില്‍ നടക്കുന്ന സംസ്‌കൃതി കേരളോത്സവം പരിപാടിയില്‍ ജൂറി ചെയര്‍മാന്‍ സന്തോഷ് ഏച്ചിക്കാനം പുസ്‌കാരം നല്‍കും.
തുടര്‍ന്ന് സിവി ശ്രീരാമന്റെ കഥകളെ ആസ്പദമാക്കി ബിജു പി മംഗലം രചനയും ഗണേഷ് ബാബു മയ്യില്‍ സംവിധാനവും നിര്‍വഹിച്ച ‘മാടയുടെ ലോകം’ എന്ന നാടകം അരങ്ങേറും.
വാര്‍ത്താസമ്മേളത്തില്‍ സംസ്‌കൃതി പ്രസിഡന്റ് എ സുനില്‍, ജനറല്‍ സെക്രട്ടറി പി. വിജയകുമാര്‍, പുരസ്‌കാര നിര്‍ണയ സമിതി കണ്‍വീനര്‍ ഇ.എം സുധീര്‍ എന്നിവര്‍ പങ്കെടുത്തു.