in ,

സഊദി വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന ആശ്ചര്യകരം: അല്‍ഖാതിര്‍

ലുലുവ അല്‍ഖാതിര്‍

ദോഹ: ഖത്തറിനെതിരായ സഊദി വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന ആശ്ചര്യകരമാണെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വക്താവ് ലുല്‍വ അല്‍ ഖാതിര്‍. മേഖലയിലെ പുനരൈക്യം പ്രധാനമാണെന്നും അതിനുള്ള ശ്രമത്തിലാണ് താെനന്നുമായിരുന്നു സഊദി മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. അറബ് മേഖലയുടെ ഐക്യത്തെക്കുറിച്ചും പരാമര്‍ശിച്ചതിനൊപ്പം ഖത്തറിനെതിരായി പ്രസ്താവന നടത്തുകയും ചെയ്തു.

ഒരേ സമയം ഇക്കാര്യങ്ങള്‍ എങ്ങിനെ യോജിച്ചുപോകുമെന്ന് ലുല്‍വ അല്‍ഖാതിര്‍ ചോദിച്ചു. സഊദി വിദേശകാര്യ സഹമന്ത്രിയുടെ പ്രസ്താവന സഹതാപം അര്‍ഹിക്കുന്ന വിരോധാഭാസമാണ്. ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍ രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന അന്യായ ഉപരോധവും തുടര്‍ നടപടികളുമാണ് ഗള്‍ഫ്‌മേഖലയുടെ ഐക്യം ഇല്ലാതാക്കിയത്. ഇക്കാര്യം അയല്‍രാജ്യത്തെ മന്ത്രി മറന്നുപോയതോ മനപൂര്‍വം അങ്ങനെ അറിയാത്തതായി നടിക്കുകയോ ആണ്. അറബ് ഗള്‍ഫ് മേഖലയുടെ ഐക്യവും സ്‌നേഹവും ഇല്ലാതാക്കിയതും അതില്‍ വിള്ളല്‍ വീഴ്ത്തിയതും ഈ ഉപരോധമാണ്.

ഖത്തറിനുമേല്‍ മാത്രമല്ല മറ്റ് അറബ് രാജ്യങ്ങള്‍ക്കുമേലും അവര്‍ സമ്മര്‍ദം ചെലുത്തുകയാണ്. മാധ്യമശ്രദ്ധ നേടാനുള്ള ശ്രമങ്ങള്‍ക്കപ്പുറം മറ്റ് പ്രാധാന്യമൊന്നും അല്‍ജുബൈറിന്റെ പ്രസ്താവനക്കില്ലെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും അല്‍ഖാതിര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സേട്ട് സാഹിബ് അനുസ്മരണവും ഇഫ്താര്‍ മീറ്റും

ഖത്തറിലെ വിവിധ സ്ഥാപനങ്ങള്‍ ഗരന്‍ഗാവോ ആഘോഷങ്ങളില്‍ പങ്കാളികളായി