in ,

സക്കാത്ത് ഫണ്ടിന്റെ പ്രയോജനം ലഭിച്ചത് 3406 വിദ്യാര്‍ഥികള്‍ക്ക്

ദോഹ: ഔഖാഫ് ഇസ്‌ലാമിക കാര്യമന്ത്രാലയത്തിലെ സക്കാത്ത് ഫണ്ട് വകുപ്പ് 2018-19 അധ്യയനവര്‍ഷത്തില്‍ 33.5 മില്യണിലധികം റിയാല്‍ ട്യൂഷന്‍ ഫീസായി അനുവദിച്ചു. 3406 വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

യോഗ്യതയുള്ള കുടുംബങ്ങളില്‍നിന്നും രാജ്യത്തിനകത്ത് വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുള്ള വിദ്യാര്‍ഛഥികള്‍ക്ക് ശരീഅത്ത് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായാണ് തുക അനുവദിക്കുന്നത്.

ഇതിനായി പ്രത്യേക ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സക്കാത്ത് ബാങ്കിങ് വകുപ്പ് മേധാവി ഫയിസ് മൊആസി അല്‍ശമ്മാരി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച ഫീസ് പ്രകാരമാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നത്. പ്രൈമറി വിദ്യാര്‍ഥികള്‍ക്ക് 12,000 റിയാലില്‍ കവിയാത്ത തുകയും മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 15,000 റിയാലില്‍ കവിയാത്ത തുകയും സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 18,000 റിയാലില്‍ കവിയാത്ത തുകയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് 20,000 റിയാലില്‍ കവിയാത്ത തുകയുമാണ് അനുവദിക്കുന്നത്.

സെപ്തംബറില്‍ തുടങ്ങുന്ന 2019- 2020 അധ്യയനവര്‍ഷത്തില്‍ സ്വകാര്യസ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളും പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് കുടുംബ സഹായത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതായും അല്‍ശമ്മാരി പറഞ്ഞു.

സാധുവായ റസിഡന്‍സ് പെര്‍മിറ്റ്, തൊഴിലുടമയില്‍നിന്നുള്ള വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ വേതന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അക്കൗണ്ട്, ഉടമസ്ഥതയിലുള്ള കാറുകള്‍ക്കായി ഗതാഗത വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, പാട്ടക്കരാര്‍, കഹ്‌റമ ഇന്‍വോയ്‌സ്, കടബാധ്യതയുണ്ടെങ്കില്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പഠനം, ഫീസ്, അംഗപരിമിതര്‍ക്കായി മെഡിക്കല്‍ രേഖകള്‍ എന്നിവയാണ് സഹായത്തിനായുള്ള ഫയല്‍ തുറക്കാന്‍ ആവശ്യമായ രേഖകള്‍.

ഖത്തറില്‍ യോഗ്യതയുള്ളവരും വിദേശത്ത് വിദ്യാഭ്യാസം നേടുന്നവരുമായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ സഹായിക്കാന്‍ കഴിയില്ലെന്നും അല്‍ശമ്മാരി ചൂണ്ടിക്കാട്ടി. യോഗ്യതയുള്ള കുടുംബങ്ങളില്‍നിന്നും ട്യൂഷന്‍ ഫീസിനായി സ്‌കൂള്‍വര്‍ഷം ഉടനീളം അപേക്ഷകള്‍ സ്വീകരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പുരസ്‌കാരം ആഗസ്ത് 15, 16 തീയതികളില്‍ ദോഹയില്‍

ഈത്തപ്പഴ മേള: ആദ്യ ദിനം വില്‍പ്പന നടത്തിയത് 10.7 ടണ്‍