in

സക്കാത്ത് ഫണ്ട്: സെപ്തംബറില്‍ 19 മില്യണിലധികം റിയാല്‍ വിതരണം ചെയ്തു

ദോഹ: ഔഖാഫ്, ഇസ്‌ലാമിക് കാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള സക്കാത്ത് ഫണ്ട് സെപ്തംബറില്‍ 19 മില്യണിലധികം റിയാലിന്റെ സഹായം വിതരണം ചെയ്തു.ഖത്തറിലെ യോഗ്യരായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് സക്കാത്ത് ഫണ്ടിന്റെ പ്രയോജനം ലഭിച്ചത്. സക്കാത്തിനായി അപേക്ഷ ലഭിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ മനസിലാക്കി അര്‍ഹതയുള്ളവര്‍ക്കാണ് സക്കാത്തിന്റെ സഹായം ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.പ്രതിമാസ സഹായം, ഒറ്റത്തവണ സഹായം, ട്യൂഷന്‍ ഫീസ്, ചികിത്സാപിന്തുണ, കടക്കെണിയില്‍ അകപ്പെട്ടവര്‍ക്കുള്ള സഹായം എന്നിവയുള്‍പ്പടെയുള്ള മേഖലകളിലായാണ് ഇത്രയധികം റിയാലിന്റെ സഹായം വിതരണം ചെയ്തത്.
സക്കാത്ത് ഫണ്ട് അംഗീകരിച്ചിട്ടുള്ള ശരിയ, നിയമ ചട്ടങ്ങള്‍ക്കനുസൃതമായിട്ടാണ് സഹായവിതരണം. സെപ്തംബറില്‍ ആകെ 19,079,412 റിയാലാണ് ലഭ്യമാക്കിയത്. യോഗ്യരായ കുടുംബങ്ങള്‍ക്ക്് 10,869,244 ഖത്തര്‍ റിയാലും ഒറ്റത്തവണ സഹായമായി 3,206,347 റിയാലും ട്യൂഷന്‍ ഫീസായി 4,462,828 റിയാലും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് രോഗികള്‍ക്ക് സഹായമായി 516,993 റിയാലും കടംവീട്ടുന്നതിനുള്ള സഹായമായി 24,000 റിയാലും സെപ്തംബറില്‍ വിതരണം ചെയ്തു.
ഫണ്ട് സക്കാത്തുകള്‍ സല്‍വാറോഡിലെ പ്രധാന ബ്രാഞ്ചിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു ബ്രാഞ്ചുകളിലും സ്വീകരിക്കും. എടിഎം മുഖേനയും നല്‍കാം. കൂടാതെ സക്കാത്ത് കലക്റ്ററുടെ സേവനവും പ്രയോജനപ്പെടുത്താം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘ഗുണപരമായ പരിവര്‍ത്തനങ്ങള്‍ക്ക് പ്രയത്‌നിക്കണം’

പൂര്‍ണതയിലേക്ക് അല്‍ബയ്ത്ത് സ്റ്റേഡിയം