in , , ,

സക്കാത്ത് ഫണ്ട്: 15 മില്യണിലധികം റിയാല്‍ വിതരണം ചെയ്തു

ദോഹ: ഔഖാഫ്, ഇസ്‌ലാമിക് കാര്യമന്ത്രാലയത്തിന്റെ കീഴിലുള്ള സക്കാത്ത് ഫണ്ട് ഡിസംബറില്‍ 15 മില്യണിലധികം റിയാലിന്റെ സഹായം വിതരണം ചെയ്തു. ഖത്തറിലെ യോഗ്യരായ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങള്‍ക്കാണ് സക്കാത്ത് ഫണ്ടിന്റെ പ്രയോജനം ലഭിച്ചത്. സക്കാത്തിനായി അപേക്ഷ ലഭിച്ചവരുടെ പൂര്‍ണവിവരങ്ങള്‍ മനസിലാക്കി അര്‍ഹതയുള്ളവര്‍ക്കാണ് സക്കാത്തിന്റെ സഹായം ലഭിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മാസാന്തം നല്‍കുന്ന സ്ഥിരം സഹായവും ആവശ്യത്തിനനുസരിച്ച് നല്‍കുന്ന ഭാഗിക സഹായവും ട്യൂഷന്‍ ഫീസ്, ചികിത്സാ ധനസഹായം, എന്നിവയും ലഭ്യമാക്കി.
ആകെ 1,58, 66,574 ഖത്തര്‍ റിയാലാണ് ലഭ്യമാക്കിയത്. മാസാന്ത സ്ഥിരസഹായമായി കഴിഞ്ഞമാസം 96,32,477 റിയാലും ആവശ്യം അര്‍ഹിക്കുന്നവര്‍ക്ക് ഒറ്റത്തവണ സഹായമായി 24,57,690 ഖത്തര്‍ റിയാലും വിവിധ വിദ്യാഭ്യാസ തലങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കായി ട്യൂഷന്‍ ഫീസായി 33,05,943 റിയാലും അര്‍ഹരായവര്‍ക്ക് ചികിത്സാസഹായമായി 420,465 റിയാലും ലഭ്യമാക്കി. കട ബാധ്യത നേരിടുന്നവര്‍ക്ക് 50,000 റിയാലും സഹായം നല്‍കി. സക്കാത്ത് ഫണ്ട് അംഗീകരിച്ചിട്ടുള്ള ശരിയ, നിയമ ചട്ടങ്ങള്‍ക്കനുസൃതമായിട്ടാണ് സഹായവിതരണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വോളിബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഖത്തര്‍- ചൈന സെമി ഇന്ന്

കുവൈത്ത് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്‌സ് പങ്കെടുക്കും