
ദോഹ: ഡല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും രാജ്യത്ത് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ നാവരിയാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും ഇന്ത്യന്‍ മീഡിയാ ഫോറം(ഐഎംഎഫ്).
അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്.
സത്യസന്ധമായ വാര്‍ത്തകളെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുകയാണ്. മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് നിലപാടുമാണ്. രാജ്യത്തുനടക്കുന്ന ഭരണകൂട ഭീകരതകളെ തുറന്നുകാട്ടുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ശക്തമായ പ്രതിഷേധങ്ങള്‍ ഇതിനെതിരെ ഉയരേണ്ടതാണ്.
ചാനലുകള്‍ക്കെതിരായ നടപടി കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും രാജ്യത്തെ സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നതില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ഐഎംഎഫ് പ്രവസ്താവനയിലൂടെ ആവശ്യപ്പെട്ടു.