in ,

സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ശഹാനിയയിലെ ‘മരുഭൂ പുന്തോട്ടം’

Image processed by CodeCarvings Piczard ### FREE Community Edition ### on 2019-08-02 18:17:50Z | |
Image processed by CodeCarvings Piczard ### FREE Community Edition ### on 2019-08-02 18:17:50Z | |

ദോഹ:  ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അടുത്തിടെ തുറന്ന അല്‍ശഹാനിയയിലെ മരുഭൂ പൂന്തോട്ടത്തില്‍ അധികൃതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.  ബലിപെരുന്നാളിന് മുന്നോടിയായാണ് സന്ദര്‍ശകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

പാര്‍ക്കിലെ അറ്റകുറ്റപണികളെല്ലാം പൂര്‍ത്തിയായതായും സന്ദര്‍ശകരുടെ സുരക്ഷക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കളി സ്ഥലം, സ്പ പൂള്‍സ് എന്നിവ സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താം. 

ഈദ് അവധിക്കാലത്ത് അത്യാവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക ദൗത്യ സംഘത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഈദ് അവധി ദിനങ്ങളില്‍ രാവിലെ ആറ് മുതല്‍ രാത്രി 11 വരെ സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കും. ഈ വര്‍ഷം ഏപ്രിലിലാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി തിരൂര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും യാത്രയയപ്പും

കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡ് നല്‍കരുതെന്ന് മുന്നറിയിപ്പ്