
ദോഹ: വ്യത്യസ്തവും മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതുമായ ഓഫറുകളും സമ്മാന പദ്ധതികളും അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്തക്കളുടെ മനസ്സില്‍ ഇടം നേടിയ സഫാരിയുടെ അബൂഹമൂറിലെ സഫാരി മാളിന്റെ ഒന്‍പതാമത് വാര്‍ഷികാഘോഷ പ്രമോഷനുകള്‍ക്ക് തുടക്കമായി.
മികച്ച പ്രമോഷനുകളും ഓഫറുകളും മറ്റു മത്സരങ്ങളും ഉള്‍പ്പെടുത്തി വിപുലമായാണ് സഫാരി മാളിന്റെ ഒന്‍പതാമത് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. 32 റിയാല്‍ വിലയുള്ള പഞ്ചാബ് ബസ്മതി റൈസ് അഞ്ച് കിലോ ബാഗ് 23 റിയാല്‍ 75 ദിര്‍ഹം, 74 റിയാല്‍ വിലയുള്ള 100 മില്ലി ജാഗ്വര്‍ പെര്‍ഫ്യൂം 38 റിയാല്‍ 75 ദിര്‍ഹം, ഏരിയല്‍ വാഷിംഗ് പൗഡര്‍ 3 കിലോ പാക്കറ്റ് രണ്ടെണ്ണം 52 റിയാല്‍, ടൈഗര്‍ 1.6 ലിറ്റര്‍ വാക്വം ഫ്ളാസ്ക് 69 റിയാല്‍, മൗലിനെക്സ് ബ്രാന്റ് 1.5 ലിറ്റര്‍ മിക്സി 129 റിയാല്‍, 999 റിയാല്‍ വിലയുള്ള ഐ ലൈഫ് സെഡ് എയര്‍ എക്സ് ലാപ്ടോപ്പ് 699 റിയാല്‍ തുടങ്ങി തിരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്കി ദോഹയിലെ റീടെയില്‍ രംഗത്ത് മികച്ച ഓഫറുകളാണ് സഫാരി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തിലെ സഫാരി ഫ്ളേവര്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, അറബിക്ക്, ഫിലിപ്പിനോ, ചൈനീസ്, പാകിസ്ഥാനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മട്ടന്‍ മലബാറി, ചെട്ടിനാട് ചിക്കന്‍ കറി, ബീഫ് വിന്താലു, ഹൈദരാബാദി ചിക്കന്‍ ദം ബിരിയാണി, സിന്ധി ബിരിയാണി, തലപ്പകിട്ട് ചിക്കന്‍ ദം ബിരിയാണി, ആലപ്പുഴ ചെമ്മീന്‍ കറി, ബട്ടര്‍ ബ്രഡ്, മാര്‍ബിള്‍ കേക്ക്, മൊത്തിച്ചൂര്‍ ലഡ്ഡു, ഇന്ത്യന്‍ സ്വീറ്റ്സുകള്‍, ഡെവിള്‍ ചിക്കന്‍, കൊത്ത് പൊറോട്ട, വേട്ടേലപ്പം, മട്ടന്‍ മോമൊ, മുര്‍ഗ് റസാല, അറബിക്ക് മട്ടന്‍, ഷെയ്ക്ക് കബാബ്, അറബിക്ക് ചിക്കന്‍ കബാബ്, മട്ടന്‍ കഫ്സ, ചിക്കന്‍ മജ്ബൂസ്, മട്ടന്‍ ചോപ്സ്, മിക്സ് ഫ്രൈഡ് റൈസ്, മട്ടന്‍ ഫ്രൈഡ് റൈസ്, ക്രീം കരാമല്‍, ചില്ലി പ്രോസ് ഫ്രൈ, ഹോങ് കോങ്ങ് ഫ്രൈഡ് റൈസ്, ചില്ലി ബീഫ്, സിംഗപ്പൂര്‍ ചിക്കന്‍ ഫ്രൈഡ് റൈസ്, മട്ടന്‍ പെഷാവാരി, ദാല്‍ ഫ്രൈ തുടങ്ങിയ 75ലേറെ വിഭവങ്ങളാണ് വന്‍ വിലക്കിഴിവോടെ ഒരുക്കിയിരിക്കുന്നത്.
ഒപ്പം ഫ്രഷ് ഫുഡ്സ്, ഫ്രൂട്സ് ആന്റ് വെജിറ്റബില്‍സ്, ഗ്രോസറി, ഹൗസ് ഹോള്‍ഡ്, കോസ്മറ്റിക്സ്, ഇലക്ട്രോണിക്സ്, ടോയിസ് ആന്റ് സ്റ്റേഷനറി, ഗാര്‍മന്റ്സ് ആന്റ് ഫൂട്വെയര് തുടങ്ങി ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റു നിത്യോപയോഗ വസ്തുക്കള്‍ക്കും വന്‍ വിലകുറവുണ്ട്.
ഭക്ഷണ പ്രിയര്‍ക്കായി ഈ മാസം 20ന് സഫാരി ബിരിയാണി ഈറ്റിംഗ് ചാലഞ്ച് മത്സരം അവതരിപ്പിക്കുന്നു. ഒരു കിലോ ചിക്കന്‍ ബിരിയാണി കുറഞ്ഞ സമയത്തിനുള്ളില്‍ തിന്നുതീര്ക്കുന്നവരില് നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുക. വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി 1000 റിയാല്‍ സഫാരി ഗിഫ്റ്റ് വൗച്ചറും 32 ഇഞ്ച് എല്‍ ഇ ഡി ടിവിയും രണ്ടാം സമ്മാനമായി 500 റിയാല്‍ സഫാരി ഗിഫ്റ്റ് വൗച്ചറും 32 ഇഞ്ച് എല്‍ ഇ ഡി ടിവിയും മൂന്നാം സമ്മാനമായി 250 റിയാല്‍ സഫാരി ഗിഫ്റ്റ് വൗച്ചറും 32 ഇഞ്ച് എല്‍ ഇ ഡി ടിവിയും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അതിനായി സഫാരിയുടെ ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിച്ചാല്‍ മതിയാകും.
ഒക്ടോബര്‍ 16, 17, 18 തിയ്യതികളില്‍ ദോഹയിലെ പ്രശസ്ത കലാകാരന്മാര് അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഒക്ടോബര്‍ 17ന് റേഡിയോ സുേനാ അവതരിപ്പിക്കുന്ന റോഡ് ഷോയും ഉണ്ടാകും.
മെഗാ പ്രമോഷനായ സഫാരി വിന് 15 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ പ്രമോഷന്റെ നാലാമത്തെ നറുക്കെടുപ്പ് നവംബര്‍ 11ന് അബു ഹമൂറിലെ സഫാരി മാളില്‍ നടക്കും. സഫാരിയുടെ ഏത് ഔട്ലറ്റുകളില് നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇതില്‍ പങ്കാളികളാകാവുതാണ്. ഓരോ നറുക്കെടുപ്പിലും മൂന്ന് ടൊയോട്ട ഫോര്‍ച്ച്യൂണര്‍ 2019 മോഡല്‍ കാറുകള്‍ വീതമാണ് സഫാരി സമ്മാനമായി നല്‍കുന്നത്.