in ,

സഫാരി മെഗാ പ്രമോഷന്‍ നറുക്കെടുപ്പ് നടത്തി

ദോഹ: സഫാരി വിസിറ്റ് ആന്റ് വിന്‍ ലക്‌സസ് എല്‍ എക്‌സ് 570 ലക്ഷ്വറി വെഹിക്കള്‍ മെഗാ പ്രമോഷന്‍ നറുക്കെടുപ്പ് അല്‍ഖോറിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്നു. ഖത്തറിന്റെ തിരക്കേറിയ നഗരങ്ങളിലൊയി മാറിക്കൊണ്ടിരിക്കുന്ന അല്‍ഖോറില്‍ സഫാരിയുടെ പുതിയ ശാഖ തുറക്കുന്നതിന്റെ ഭാഗമായി 2019 നവംബര്‍ 20 മുതലാണ് സഫാരി വിസിറ്റ് ആന്റ് വിന്‍ പ്രമോഷന്‍ ആരംഭിച്ചത്. യാതൊരു പര്‍ച്ചേസും കൂടാതെ തന്നെ അല്‍ഖോറിലെ പുതിയ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ആര്‍ക്കും നറുക്കടുപ്പില്‍ പങ്കാളികളാകാവുന്ന തരത്തിലായിരുന്നു പ്രമോഷന്‍.
ഖത്തറിലെ റീട്ടയില്‍ രംഗത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു പ്രമോഷന്‍ അവതരിപ്പിച്ചതും സഫാരിയായിരുന്നു. ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രതിനിധികളും സഫാരി ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികളും ചേര്‍ന്ന് നടത്തിയ നറുക്കടുപ്പില്‍ അമിര്‍ ഹൊസ്സൈന്‍ അബ്ദുല്‍ ഖാലിഖ് (കൂപ്പണ്‍ നമ്പര്‍- 0381122) സമ്മാനമായ ലക്‌സസ്സ് എല്‍ എക്‌സ് 570 എസ് യു വി കാറിന് അര്‍ഹനായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സുഡാനില്‍ ആദ്യഘട്ട വൈദ്യസഹായവുമായി ഖത്തര്‍

നസീമില്‍ സി വി ഡി ക്യാമ്പ് 24ന്‌