in , ,

സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് നാലാമത് ശാഖ അല്‍ഖോറില്‍; ഉദ്ഘാടനം 20ന്

ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ ഖത്തറിലെ നാലാമത് ശാഖ അല്‍ഖോറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഈ മാസം 20ന് രാവിലെ 11 ന് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനി ഉദ്ഘാടനം ചെയ്യും. 193,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 4 നിലകളിലായാണ് അല്‍ഖോര്‍ സഫാരിയുടെ പ്രവര്‍ത്തനം.
ബേസ്‌മെന്റില്‍ വിശാലമായ പാര്‍ക്കിങ്ങ് സൗകര്യവുമുണ്ട്. വിവിധ നിലകളിലായി ഗ്രോസറി ഉല്‍പന്നങ്ങള്‍, ഡിപ്പാര്‍ട്‌മെന്റ് സ്റ്റോര്‍, ഫുഡ് കോര്‍ട്ട് എന്നീ വിപുലമായ സംവിധാനങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്. ഖത്തറിന്റെ തിരക്കേറിയ നഗരങ്ങളിലൊന്നായി മാറികൊണ്ടിരിക്കുന്ന അല്‍ഖോറില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഏറ്റവും മികച്ചതും പുതുമയാര്‍ന്നതും വ്യത്യസ്തവുമായ ഓഫറുകളും പ്രമോഷനുകളുമുണ്ടെന്ന് മാനേജിംഗ് ഡയരക്ടര്‍ അബൂബക്കര്‍ മഠപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലക്ഷകണക്കിന് വരുന്ന സ്വദേശി-പ്രവാസികള്‍ ഉള്‍പ്പെടുന്ന സഫാരിയുടെ ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയ ഷോപ്പിങ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്നും റീട്ടെയില്‍ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള സഫാരി ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്.
ഓരോ ഉപഭോക്താക്കള്‍ക്കും അവരുടെ ബജറ്റിന് അനുസരിച്ചുള്ള എല്ലാ ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ നല്‍കാന്‍ കഴിയുന്നുവെന്നതാണ് സഫാരിയുടെ വിജയഗാഥയെന്നും അദ്ദേഹം വിശദീകരിച്ചു.
ഉയര്‍ന്ന ഗുണമേന്മയില്‍ മിതമായ നിരക്കില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ ഉപഭോക്താവിന് ബജറ്റ് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നതാണ് നേട്ടം. ഷോപ്പിങ്ങിനൊപ്പം വിനോദവും കോര്‍ത്തിണക്കി ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ മികച്ച വിനോദ, കലാ പരിപാടികളും സഫാരി ആസൂത്രണം ചെയ്തു വരികയാണ്. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലുള്ള പരിപാടികളാണ് നടത്തുക.
ഡാന്‍സ്, ഗെയിംഷോ, കുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരങ്ങള്‍, കിഡ്‌സ് ഫാഷന്‍ ഷോ, പാചക മത്സരം തുടങ്ങി ഒട്ടേറെ വിനോദ, വിജ്ഞാന പരിപാടികളാണ് വരും നാളുകളില്‍ ഉപഭോക്താക്കള്‍ക്കായി സഫാരി ഗ്രൂപ്പ് അല്‍ഖോറില്‍ ഒരുക്കുക.
ഉത്ഘാടനത്തോടനുബന്ധിച്ച് നവംബര്‍ 20 മുതല്‍ ഒരേ സമയം മൂന്ന് മെഗാ പ്രമോഷനുകളാണ് സഫാരി അവതരിപ്പിക്കുന്നത്. ഖത്തറിലെ റീടെയില്‍ രംഗത്ത് ഇതാദ്യമായാണ് ഒരേ സമയത്ത് ഇത്രയും വലിയ പ്രമാഷനുകളുമായി ഒരു റീട്ടെയില്‍ ഗ്രൂപ്പ് മുന്നോട്ട് വരുന്നത്. സന്ദര്‍ശിച്ചാല്‍ ലക്സസ് നേടാവുന്ന സഫാരി വിസിറ്റ് ആന്‍ഡ് വിന്‍ എന്ന പ്രമോഷന് പുറമെ നവംബര്‍ 20ന് പുതിയ മെഗാ പ്രമോഷനും തുടക്കമാകും.
സഫാരി ശാഖകളില്‍ നിന്ന് 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 20 ടയോട്ട കൊറോള കാറുകള്‍ സമ്മാനമായി ലഭിക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓരോ 15 ദിവസത്തിലും മൂന്ന് ടയോട്ട കൊറോള കാറുകള്‍ സമ്മാനമായി നല്‍കും. ആദ്യ 3 നറുക്കെടുപ്പുകള്‍ സഫാരിയുടെ അല്‍ഖോര്‍ ശാഖയിലും പിന്നീടുള്ള 4 നറുക്കെടുപ്പുകള്‍ അബു ഹമൂറിലെ സഫാരി മാളിലുമായിരിക്കും നടക്കുക.
സഫാരി ഔട്ലെറ്റുകളില്‍ തുടരുന്ന മെഗാ പ്രമോഷനായ സഫാരി വിന്‍ 15 ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ പ്രമോഷന്‍ അല്‍ഖോറിലെ ശാഖയിലും ലഭ്യമായിരിക്കും. ഇതിന്റെ അഞ്ചാമത്തേയും അവസാനത്തേതുമായ നറുക്കെടുപ്പ് അല്‍ഖോര്‍ ശാഖയിലായിരിക്കും നടക്കുക.
ഓരോ 50 റിയാല്‍ പര്‍ച്ചേസ് നടത്തുന്നവര്‍ക്കും ലഭിക്കുന്ന കൂപ്പണുകളുടെ ഓരോ നറുക്കെടുപ്പിലും 3 ടയോട്ട ഫോര്‍ച്യൂണര്‍ 2019 മോഡല്‍ കാറുകള്‍ വീതം 15 കാറുകളാണ് മെഗാ പ്രമോഷനിലൂടെ സമ്മാനമായി നല്‍കി കൊണ്ടിരിക്കുന്നത്.
അല്‍ഖോറിറില്‍ താഴത്തെ നിലയില്‍ പഴം, പച്ചക്കറി, മീന്‍, ഇറച്ചി തുടങ്ങിയ ഉല്‍പന്നങ്ങളാണുള്ളത്. എല്ലാത്തരം ഫ്രഷ് ഫുഡ് ഉല്‍പന്നങ്ങളും അരി, സ്‌പൈസസ്, സ്വീറ്റ്‌സ്, അടുക്കള സാമഗ്രികള്‍, ഗ്രോസറി, എല്ലാ ബ്രാന്‍ഡുകളിലുമുള്ള സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ വിഭാഗം, വ്യത്യസ്ത രുചിക്കൂട്ടുകള്‍ നിറച്ച ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഖത്തറിന്റെ പ്രാദേശിക ഉല്‍പന്നങ്ങള്‍, ഇന്ത്യ പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പഴം, പച്ചക്കറി എന്നിവയും സീഫുഡ് വിഭാഗത്തില്‍ കടല്‍, കായല്‍ മീനുകളും വളര്‍ത്തു മീനുകളും നാടന്‍, വിദേശ മീനുകളുമെല്ലാം ഫ്രഷ് ആയി ലഭ്യമാണ്.
നാടന്‍ വിഭവങ്ങളും തനത് അറേബ്യന്‍ രുചിക്കൂട്ടുകളും മുതല്‍ ഇന്ത്യന്‍, ചൈനീസ്, ഏഷ്യന്‍, കോണ്ടിനെന്റല്‍ തുടങ്ങി എല്ലാ രുചിവിഭവങ്ങളും വാങ്ങാനാവും. സഫാരിയുടെ സ്വന്തം ഉല്‍പാദന യൂണിറ്റില്‍ തയ്യാറാക്കിയ വിവിധ തരം ബേക്കറി, ബ്രഡ്, പേസ്ട്രിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സ്വദേശികളായ ഉപഭോക്താക്കള്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത ഉത്പന്നങ്ങളുടെ പ്രത്യേക പ്രമോഷനുകളും വരും ദിവസങ്ങളില്‍ സഫാരി അല്‍ഖോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലും അടക്കം സഫാരിയുടെ എല്ലാ ഔട്ലറ്റുകളിലും ലഭ്യമായിരിക്കും.
ലോകോത്തര ബ്രാന്‍ഡുകളെല്ലാം ഒരു കുടക്കീഴില്‍ കിട്ടുന്ന ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് വിഭാഗം ഒന്നാമത്തെ നിലയിലാണ്. കമ്പ്യൂട്ടര്‍, കമ്പ്യൂട്ടര്‍ ആക്‌സസറീസ്, ഡി എസ് എല്‍ ആര്‍, ഡിജിറ്റല്‍ ക്യാമറ എന്നിവയും ഗൃഹോപകരണങ്ങളും ഇവിടെയുണ്ട്.
ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ കുട്ടികള്‍, വനിതകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കായി പുതു ഫാഷനിലുള്ള തുണിത്തരങ്ങള്‍, ഫുട്വെയര്‍ എന്നിവയുമുണ്ട്. യാത്രക്കായുള്ള ലഗേജ് ബാഗുകള്‍ കൂടാതെ കായിക ഉപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയുടെയെല്ലാം വൈവിധ്യ ശേഖരമാണുള്ളത്.
വിവിധ രാജ്യങ്ങളിലെ ഫാക്ടറികളില്‍ നിന്നും നേരിട്ട് ഏറ്റവും മികച്ച ഗുണ നിലവാരത്തിലുളള റെഡിമെയ്ഡ് തുണിത്തരങ്ങളാണ് വിപണനത്തിനായെത്തിച്ചിരിക്കുന്നത്. റെഡിമെയ്ഡ് വിഭാഗത്തില്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വിപുല ശേഖരവും ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറില്‍ ലഭ്യമാണ്. സ്‌ക്കൂള്‍, ഓഫീസ് സ്റ്റേഷനറികള്‍, സൈക്കിളുകള്‍, ലേണിങ് ടോയ്‌സ്, ഫിറ്റ്‌നസ്, വ്യായാമ, കായിക ഉപകരണങ്ങള്‍ എന്നിവയുമുണ്ട്. രണ്ടാം നിലയിലാണ് ഫുഡ് കോര്‍ട്ട് സംവിധാനിച്ചിരിക്കുന്നത്.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സഫാരിയുടെ കൂടുതല്‍ ശാഖകള്‍ ആരംഭിക്കാന്‍ സഫാരി ലക്ഷ്യമിടുന്നുണ്ട്. അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍അഹ്ബാബി, മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ മഠപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജറുമായ കെ. സൈനുല്‍ ആബിദീന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, ഡയറക്ടര്‍ ഓഫ് ഫിനാന്‍സ് സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റേഡിയോ സുനോ ഫസ്റ്റ് ബെല്‍ സീസണ്‍ 2 ഇന്നു തുടങ്ങുന്നു

സഫാരി സന്ദര്‍ശിച്ചാല്‍ മാത്രം മതി; ലക്സസ് നേടാം