in ,

സമസ്ത പൊതു പരീക്ഷ: മദ്‌റസകള്‍ക്ക് നൂറുമേനി വിജയം; പുതിയ അഡ്മിഷന്‍ ആരംഭിച്ചു

ദോഹ: സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്റര്‍ മദ്‌റസകള്‍ക്ക് തിളക്കമാര്‍ന്ന വിജയം.

ദോഹ ജദീദ്, മതാര്‍ ഖദീം, മദീന ഖലീഫ, വഖ്‌റ, മൈതര്‍, അല്‍കോര്‍, ന്യൂസലത്ത എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് മദ്‌റസകളില്‍ നിന്നായി  നൂറ്റി ഇരുപത്തിമൂന്ന് കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

ഇതില്‍ പതിനേഴ് പേര്‍ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. കെ.ഐ.സി മദ്‌റസകളില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 44357991,77530860, 40294310(ജംഗ്ലീഷ് മീഡിയം)

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അര്‍മാന്‍ മാലിക് ഖത്തറിലെത്തി; ലൈവ് ഷോ ഇന്ന്

കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പെരുന്നാള്‍ ടൂര്‍ സംഘടിപ്പിച്ചു