in ,

സമാധാന സംസ്‌കാരം: യുഎന്‍ പ്രഖ്യാപനം നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍

ദോഹ: സമാധാന സംസ്‌കാരം സംബന്ധിച്ച യുഎന്‍ പ്രഖ്യാപനവും പ്രവര്‍ത്തന പരിപാടിയും നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സഹിഷ്ണുതയുടെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും തീവ്രവാദത്തെ നേരിടുന്നതിലും ഖത്തര്‍ ശ്രമങ്ങള്‍ തുടരുകയാണ്. ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഉള്‍പ്പെടെയുള്ള ഖത്തരി സ്ഥാപനങ്ങള്‍ സംഭാഷണത്തിലും സഹിഷ്ണുതയിലും സമാധാനത്തിന്റെയും ശേഷി കെട്ടിപ്പെടുക്കലിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ്.
യുഎന്‍ ജനറല്‍ അസംബ്ലി സംഘടിപ്പിച്ച സമാധാന സംസ്‌കാരം സംബന്ധിച്ച ഉന്നതതല ഫോറത്തില്‍ പങ്കെടുക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ദോഹ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍ഫെയിത്ത് ഡയലോഗ് വിവിധ മതങ്ങളില്‍ നിന്നുള്ള മതനേതാക്കളുടെ പങ്കാളിത്തത്തോടെ വാര്‍ഷിക അന്തര്‍ദേശീയ വിശ്വാസ സമ്മേളനങ്ങള്‍ നടത്തുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെ ഒരു സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് സജീവമായി സംഭാവന കള്‍ നല്‍കാന്‍ ഈ സമ്മേളനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസിലാകും. ഭിന്നതകള്‍ മനസിലാക്കുന്നതിനും സ്വീകരിക്കുന്നതിനും ക്രിയാത്മക സംഭാഷണത്തിനുമുള്ള ഒരു വേദിയാണ് ഈ സമ്മേളനം. മാനുഷിക മൂല്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, തീവ്രവാദത്തെയും വിദ്വേഷത്തെയും ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക, ജനങ്ങള്‍ക്കിടയില്‍ സഹകരണത്തിന്റെയും ധാരണയുടെയും പാലങ്ങള്‍ കെട്ടിപ്പടുക്കുക തുടങ്ങിയവയെല്ലാം സമ്മേളനത്തിന്റെ ലക്ഷ്യങ്ങളാണ്.
ഇക്കാര്യത്തില്‍ ഖത്തറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി 14-ാമത് ദോഹ ഇന്റര്‍നാഷണല്‍ ഇന്റര്‍ഫെയ്ത്ത് സമ്മേളനം 2020 മാര്‍ച്ചില്‍ നടക്കും. മതങ്ങളും വിദ്വേഷ സംഭാഷണ തിരുവെഴുത്തുകളും പ്രയോഗവും എന്ന പ്രമേയത്തിലാണ് സമ്മേളനം.
അക്രമാസക്തമായ തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിനുള്ള രാജ്യാന്തര സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശൈഖ ആലിയ വിശദീകരിച്ചു. അക്രമാസക്തമായ തീവ്രവാദത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപനമാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ, തൊഴില്‍ പാതക്കാണ് ഖത്തര്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ ഖത്തര്‍ സ്ഥാപിക്കുകയും ദേശീയ പ്രാേേദശിക, അന്തര്‍ദേശീയതലത്തില്‍ വിദ്യാഭ്യാസ തൊഴില്‍മേഖലകളില്‍ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ഇതിലേറ്റവും സുപ്രധാനം എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷനാണ്.ലോകത്തൊട്ടാകെ പത്ത് ദശലക്ഷം കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുന്നതില്‍ രാജ്യാന്തര പങ്കാളികളുമായി സഹകരിച്ച മികച്ച നേട്ടം കൈവരിക്കാന്‍ ഫൗണ്ടേഷനായി. അറബ് മേഖലയിലെ പരിശീലന, തൊഴില്‍ പരിപാടികളിലൂടെ യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിന് സജീവമായി സംഭാവന ചെയ്യുന്ന ഖത്തറിന്റെ സിലാടെകിന്റെ പ്രവര്‍ത്തനങ്ങളെയും ശൈഖ ആലിയ പ്രശംസിച്ചു.
യുഎന്‍ നാഗരികതകളുടെ കൂട്ടായ്മയെയും ആഗോളസഖ്യത്തെയും പിന്തുണക്കുന്നതില്‍ ഖത്തര്‍ നല്‍കുന്ന പ്രാധാന്യവും അവര്‍ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റാസ് അബൂഅബൂദ് സ്‌റ്റേഡിയം: നിര്‍മാണ പുരോഗതി പുറത്തുവിട്ട് സുപ്രീം കമ്മിറ്റി

ഖത്തറിലാദ്യമായി ഇന്റര്‍നെറ്റ് എക്സ്ചേഞ്ച് പോയിന്റ്‌