in ,

‘സമ്മര്‍ ഇന്‍ ഖത്തര്‍’ ഈ മാസം 16ന് അവസാനിക്കും

ദോഹ: ‘സമ്മര്‍ ഇന്‍ ഖത്തര്‍’  കാമ്പയിന്‍ ഈ മാസം 16ന് അവസാനിക്കും. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സിലിന്റെ വേനല്‍കാല പ്രത്യേക  വിനോദസഞ്ചാര പരിപാടിയായ കാമ്പയിന്‍ ജൂലൈ നാലിനാണ് തുടങ്ങിയത്. ഇതിനകം ആയിരക്കണക്കിന്  സഞ്ചാരികളാണ് ഇതിന്റെ ഭാഗമായി ഖത്തര്‍ സന്ദര്‍ശിച്ചത്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പ്രത്യേക ഇളവുകളും

അലങ്കാരങ്ങളുമൊരുക്കിയാണ് സഞ്ചരികളെ സ്വഗാതം ചെയ്യുന്നത്. ഖത്തറിലെ പ്രധാന  ഒമ്പത് മാളുകള്‍ പങ്കെടുക്കുന്ന സമ്മര്‍ ഇന്‍ ഖത്തറില്‍ മികച്ച ഷോപ്പിംഗ് പ്രമോഷനുകളും റീ ട്ടെയില്‍ ഓഫറുകളുമാണ് സന്ദര്‍ശകരെയും ഉപഭോക്താക്കളെയും കാത്തിരിക്കുന്നത്.

70 ശതമാനം വരെ ഡിസ്‌കൗണ്ടിനോടൊപ്പം രണ്ട് മില്യന്‍ റിയാല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ കരസ്ഥമാക്കാനുള്ള സുവര്‍ണാവസരവുമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്. തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടി കള്‍ക്കുമുള്ള വിവിധ വസ്തുക്കള്‍  എന്നിവക്കാണ് ഓഫറുകളും ഡിസ്‌കൗണ്ടുകളും.

വിവിധ മാളുകളില്‍ തത്സമയ വിനോദ പരിപാടികളും മറ്റും ഒരുക്കിയിട്ടുമുണ്ട്. ദോഹ ഫെസ്റ്റിവല്‍ സിറ്റി, മാള്‍ ഓഫ് ഖത്തര്‍, ലഗൂണ മാള്‍, ലാന്‍ഡ്മാര്‍ക് മാള്‍, ഗള്‍ഫ് മാള്‍, തവാര്‍ മാള്‍,   അല്‍ഖോര്‍ മാള്‍, ഹയ്യാത് പ്ലാസ, മിര്‍ഖാബ് മാള്‍ എന്നിവയാണ് സമ്മര്‍ ഇന്‍ ഖത്തറില്‍ പങ്കെടുക്കുന്നത്.

200 റിയാലിന്റെറ ഓരോ പര്‍ച്ചേസിനും ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനുള്ള കൂപ്പണുകള്‍ കരസ്ഥമാക്കാം. ഗ്രാന്‍ഡ് പ്രൈസ് ഉള്‍പ്പെടെ രണ്ട് മില്യന്‍ റിയാലിന്റെ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുക.ഖത്തര്‍ മ്യൂസിയംസ് അവതരിപ്പിക്കുന്ന ‘കള്‍ച്ചറല്‍ പാസ്’ ഉള്ളവര്‍ക്ക് കാമ്പയിനിന്റെ ഭാഗമായി പ്രത്യേക ഇളവുകളുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സബ്‌സിഡിയിനത്തില്‍ ആടുകളുടെ വിതരണം നാളെ മുതല്‍

ഇന്‍കാസ് എറണാകുളം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു