
ദോഹ: സമ്മര്‍ ഇന്‍ ഖത്തര്‍ സീസണില്‍ മുഖ്യ ആകര്‍ഷണമായി ബോളിവുഡ് താരങ്ങളുടെയും ഗായകരുടെയും പങ്കാളിത്തമുണ്ടാകും. വേനല്‍ ആഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ നാലു മുതല്‍ ഓഗസ്റ്റ് 16വരെയാണ് സമ്മര്‍ ഇന്‍ ഖത്തര്‍. ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ സിങും ദീപിക പദുകോണും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തുന്നുണ്ട്.
ഓഗസ്റ്റ് 15, 16 തീയതികളില്‍ ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടക്കുന്ന ദക്ഷിണേന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര പുരസ്കാരത്തില്‍(സൈമ 2019) പങ്കെടുക്കുന്നതിനായാണ് താരദമ്പതികള്‍ ദോഹയിലെത്തുന്നത്. ടിക്കറ്റുകള്‍ മുഖേനയാണ് പ്രവേശനം.
ദക്ഷിണേന്ത്യയിലെ പ്രമുഖരായ ചലച്ചിത്രതാരങ്ങളെല്ലാം ഈ അവാര്‍ഡ് നിശയില്‍ പങ്കെടുക്കും. വേനല്‍ ആഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂണ്‍ പതിനാലിന് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.
ഫര്ഹാന് അക്തര്‍, മില്‍ക്ക സിങ്, രജിനി ടണ്ടണ് ഉള്‍പ്പടെയുള്ളവര്‍ ഇതില്‍ പങ്കെടുക്കും. ഈ പരിപാടിയും ലുസൈല്‍ മള്‍ട്ടിപര്‍പ്പസ് ഹാളിലായിരിക്കും.