
ദോഹ: സമ്മര്‍ ഇന്‍ ഖത്തര്‍ ആഘോഷങ്ങളുടെ ഭാഗമായ ദോഹ കോമഡി ഫെസ്റ്റിവലില്‍ വിഖ്യാത ഹാസ്യതാരം ട്രെവര്‍ നോഹിന്റെ കോമഡി ഷോ ആകര്‍ഷകമായി. ഡെയ്‌ലി ഷോയുടെ അവതാരകനായ ട്രെവര്‍ നോഹിന്റെ ലൈവ് ഷോ കാണികളുടെ കയ്യടി നേടി. അദ്ദേഹത്തിന്റെ ലൈവ് ഷോ ജൂലൈ പന്ത്രണ്ടിന് ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍(ക്യുഎന്‍സിസി) തിങ്ങിനിറഞ്ഞ സദസ്സിനു മുമ്പാകെയാണ് അരങ്ങേറിയത്.
ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സലിന്റെ സഹകരണത്തോടെ സോഷ്യല്‍ സ്റ്റുഡിയോയാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ട്രെവര്‍ നോഹ് ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിലും സന്ദര്‍ശനം നടത്തി. വിഖ്യാത ദക്ഷിണാഫ്രിക്കന്‍ ഹാസ്യതാരം ട്രെവര്‍ നോഹ് നേരത്തെയും ദോഹയില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പ്രാദേശിക രാജ്യാന്തര ഹാസ്യതാരങ്ങള്‍ പങ്കെടുക്കുന്ന ഹാസ്യ ഷോ സമ്മര്‍ഫെസ്റ്റിവലിന്റെ ഭാഗമായി തുടര്‍ന്നും അരങ്ങേറും.

ബ്രിട്ടീഷ് ഇറാനിയന്‍ ഹാസ്യതാരം ഉമിദ് ജലീലി, ലെബനീസ് അമേരിക്കന്‍ താരം നെമര്‍,ഖത്തറിന്റെ ഹമദ് അല്‍അമരി എന്നിവര്‍ പങ്കെടുക്കുന്ന ഹാസ്യഷോ ഓഗസ്റ്റ് പതിനഞ്ചിനായിരിക്കും. ഈ ഷോയും ക്യുഎന്‍സിസിയിലായിരിക്കും.
175 മുതല്‍ 475 റിയാല്‍വരെയാണ് ടിക്കറ്റ് നിരക്ക്. വിര്‍ജിന്‍മെഗാസ്റ്റോര്‍ മുഖേന ഓണ്‍ലൈനായി ടിക്കറ്റ് നേടാം.