in ,

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത: ഡോ. സീതാരാമന്‍

കാസര്‍ക്കോട് കൊല്ലമ്പാടി ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദോഹ ബാങ്ക് ജീവനക്കാരന്‍ മുഹമ്മദ് അണങ്കൂര്‍ നല്‍കിയ പഠനോപകരണ വിതരണ സംഗമത്തില്‍ മുഖ്യാതിഥിയായി ദോഹ ബാങ്ക് സി ഇ ഒ ആര്‍ സീതാരാമന്‍ സംസാരിക്കുന്നു. സംഗീത സീതാരാമന്‍ ഉള്‍പ്പെടെ പ്രമുഖര്‍ സമീപം.

ദോഹ: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നമ്മുടെ നാടിന്റെ സമ്പത്തും സാധാരണക്കാരുടെ ആശ്രയവുമാണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ദോഹ ബാങ്ക് സി ഇ ഒ ആര്‍ സീതാരാമന്‍. കാസര്‍ക്കോട് കൊല്ലമ്പാടി ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദോഹ ബാങ്ക് ജീവനക്കാരന്‍ മുഹമ്മദ് അണങ്കൂര്‍ നല്‍കിയ പഠനോപകരണ വിതരണ സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളം വിദ്യാഭ്യാസ രംഗത്ത് മാതൃകയായ സംസ്ഥാനമാണെന്നും പുതിയ തലമുറയാണ് നമ്മുടെ പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു. സംഗീത സീതാരാമന്‍ അഥിതിയായ ചടങ്ങില്‍ പി ടി എ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. കാസര്‍ക്കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.  

മദര്‍ പി ടി എ പ്രസിഡന്റ് സുഹ്‌റാബി, മജീദ് കൊല്ലമ്പാടി, മറിയം, കെ എം ഹമീദ്, ഷിനാദ് ഷിബില്‍, ഷാദിന്‍ അബ്്ദുല്ല, അഹ്മദ് സാബിത്, രാജീവ്, സൗപര്‍ണ്ണിക, നിസാമുദ്ദീന്‍, ഷാഫി എ, നൗഫല്‍ വി പി, പ്രസീത ടീച്ചര്‍ സംസാരിച്ചു.

സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമുലല്‍ബാഗ്, കുട, നോട്ടു പുസ്തകങ്ങള്‍ എന്നിവയുടെ വിതരണം സീതാരാമനും സംഗീതാ സീതാരാമനും നിര്‍വ്വഹിച്ചു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിതരണം ചെയ്തു. പ്രീ െ്രെപമറി കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ മുഹമ്മദ് അണങ്കൂര്‍ കൈമാറി. പ്രധാന അധ്യാപിക കമലാക്ഷി സ്വാഗതവും ശ്രീകല ടീച്ചര്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ടി10 ക്രിക്കറ്റ് ലീഗിന് ആതിഥേയത്വം: ഖത്തറിന് ഐസിസിയുടെ അനുമതി

എസ്ദാന്‍ റിയല്‍എസ്‌റ്റേറ്റിന്റെ സൗജന്യ വാടക പ്രമോഷന്‍ തുടരുന്നു